സ്ഥിരം ലഞ്ച് ബോക്സ് റെസിപ്പികൾ പരീക്ഷിച്ച് മടുത്തവർക്കൊരു ജീര റൈസ് ഇഷ്ടപ്പെടും. ജീര റൈസും ഒപ്പം പനീർ കാപ്സിക്കം മസാലയും നല്ലൊരു കോംമ്പിനേഷനാണ്. സാധാരണ രീതിയിലും പ്രഷർകുക്കറിലും ജീര റൈസ് തയ്യാറാക്കാം. നോർത്ത് ഇന്ത്യൻ രുചികൾ ഇഷ്ടപ്പെടുന്നവർക്ക് ഈ കോംമ്പോ ഇഷ്ടമാവും
ജീര റൈസ്
- ബസുമതി അരി – 1 കപ്പ്
- കറുകയില – 1
- കറുകപ്പട്ട – 1 ചെറിയ കഷണം
- ഗ്രാമ്പു – 5
- ഏലക്ക – 2
- ജീരകം – 2 ടീസ്പൂൺ
- പച്ചമുളക് – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് – 1 ടേബിൾസ്പൂൺ
- മല്ലിയില അറിഞ്ഞത് – 1 ടേബിൾസ്പൂൺ.
രണ്ടുരീതിയിൽ ചോറു തയ്യാറാക്കാം.
ആദ്യമായി വേവിച്ചു വച്ച ചോറു കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
ബസുമതി അരി കഴുകി ഊറ്റി ഉപ്പിട്ട് വേവിച്ചു വെക്കുക.
ചൂടായ പാത്രത്തിൽ നെയ്യൊഴിച്ചു അതിലേക്ക് കറുകയില, ഗ്രാമ്പു, പട്ട, ഏലക്ക, ജീരകം, പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ചു വച്ച അരി ചേർത്ത് ഉടഞ്ഞു പോകാതെ പതുക്കെ യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
5 മിനുട്ട് ചെറുതീയിൽ അടച്ചു വച്ചു വേവിച്ച ശേഷം മുകളിൽ മല്ലിയില തൂവി അടുപ്പിൽ നിന്നും മാറ്റാം.
പ്രഷർ കുക്കറിൽ തയ്യാറാക്കുന്ന വിധം:
അരി കഴുകി 10 മിനുട്ട് കുതിർത്തു വെക്കുക.
കുക്കർ ചൂടാക്കി നെയ്യൊഴിച്ചു അതിലേക്ക് കറുകയില, ഗ്രാമ്പു, പട്ട, ഏലക്ക, ജീരകം, പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം അതിലേക്ക് കുതിർത്ത് വെള്ളം വാർന്നു വച്ചിരിക്കുന്ന അരി കൂടെ ചേർത്ത് 3 മിനുട്ട് ചെറുതീയിൽ വറുക്കുക.
അതിലേക്ക് ഒന്നേമുക്കാൽ കപ്പ് തിളച്ച വെള്ളം, ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കാൻ വെക്കുക.
രണ്ട് വിസിൽ വന്ന് കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റി കുക്കറിന്റെ വെയ്റ്റും മാറ്റി വെക്കുക.
15 മിനുട്ട് അങ്ങനെ വച്ച ശേഷം അടപ്പ് തുറന്ന് അരിഞ്ഞ മല്ലിയില തൂവി യോജിപ്പിക്കുക.
പനീർ കാപ്സിക്കം മസാല
- പനീർ – 100 ഗ്രാം
- കാപ്സിക്കം _ 1 വലുത്
- സവാള – 3 എണ്ണം ഇടത്തരം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
- തക്കാളി – 2 എണ്ണം
- വറ്റൽ മുളക് – 2 എണ്ണം
- ജീരകം – 1/4 ടീസ്പൂൺ
- മുളക്പൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
- ഗരം മസാല -1 ടീസ്പൂൺ
- ജീരകം വറുത്തു പൊടിച്ചത് – 1/4 ടീസ്പൂൺ
- കസൂരി മേത്തി – 1/2 ടീസ്പൂൺ
- മല്ലിയില അരിഞ്ഞത് – 2 ടേബിൾസ്പൂൺ
- എണ്ണ – 2 ടേബിൾസ്പൂൺ
- ഉപ്പ് – പാകത്തിന്
ചതുരക്കഷണങ്ങൾ ആക്കിയ പനീർ, കാപ്സിക്കം 5 മിനുട്ട് എണ്ണയിൽ വറുത്തു മാറ്റി വെക്കുക.
അതേ എണ്ണയിൽ തന്നെ ജീരകം, വറ്റൽമുളക് മൂപ്പിച്ച ശേഷം വളരെ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, എന്നിവ നന്നായി വഴറ്റി എടുക്കുക.
അതിലേക്ക് മസാലപൊടികൾ ഓരോന്നായി ചേർത്ത് മൂപ്പിക്കുക.
ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
എണ്ണ തെളിഞ്ഞു വരുന്ന സമയത്ത് 2 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പനീറും കാപ്സിക്കവും ചേർത്ത് 1 മിനുട്ട് കൂടി തിളപ്പിക്കുക.
അരിഞ്ഞ മല്ലിയില, കസൂരി മേത്തി എന്നിവ തൂവി അടുപ്പിൽ നിന്നും മാറ്റാം.
Content Highlights: Lunch box recipes