തിരുവനന്തപുരം:കഴിഞ്ഞ ബജറ്റ് ഞങ്ങളവതരിപ്പിച്ചത് തന്നെയായതു കൊണ്ട് പുതുതായി കൂട്ടിച്ചേർക്കാനോ പറയാനോ ഉള്ളതേ പുതിയ ബജറ്റിലുണ്ടാവൂ എന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ ബജറ്റ് ഞങ്ങളവതരിപ്പിച്ചത് തന്നെയായതു കൊണ്ട്അത് നിലനിൽക്കും. അതിൽ അടിസ്ഥാനപരമായി മാറ്റങ്ങൾ ഉണ്ടാകില്ല”, മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ നിയമസഭ പുതുതായി വരുന്നു. പുതിയ സർക്കാർ വരുന്നു അതിന്റെ സാഹചര്യത്തിൽ പുതുതായി എന്തെങ്കിലും പറയാനോ കൂട്ടിച്ചേർക്കാനോ ഉണ്ടെങ്കിൽ അത് കൂട്ടിച്ചേർത്തുകൊണ്ടായിരിക്കും ബജറ്റ്എന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights:CM Pinarayi vijayan On Budget