തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽമുഖ്യമന്ത്രി ഉൾപ്പെടെ 15 പേർ സഗൗരവത്തിലും ആറുപേർ ദൈവനാമത്തിലും സത്യവാചകം ചൊല്ലി.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ അംഗങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം
ആദ്യം സത്യവാചകം ചൊല്ലിയ പിണറായി വിജയൻ സഗൗരവമാണ് പ്രതിജ്ഞ ചെയ്തത്. പിന്നാലെ ഘടകകക്ഷി നേതാക്കളായ നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.പിന്നാലെ അക്ഷരമാലാക്രമത്തിൽ നിയുക്ത മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേറ്റു.
റവന്യൂ മന്ത്രിയായി കെ. രാജനും വനംവകുപ്പുമന്ത്രിയായി എ.കെ. ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജുഎന്നിവരും സി.പി.എം. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വീണാ ജോർജ് എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പിണറായി 2.0 സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം വൈകിട്ട് അഞ്ചരയ്ക്ക് നടക്കും.
content highlights:pinarayi vijayan government oath taking ceremony














