തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിൽ കെ.എസ്.ഐ.എൻ.സി. എം.ഡി. എൻ. പ്രശാന്തിനെതിരേ അന്വേഷണത്തിന് ഉത്തരവ്. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം ആരാഞ്ഞ മാതൃഭൂമി ലേഖികയോട് വാട്സ്ആപ്പിൽ അപമര്യാദയായി പ്രതികരിച്ച സംഭവത്തിലാണ് അന്വേഷണം. മാധ്യമപ്രവർത്തകരെ മൊത്തത്തിൽ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രശാന്തിന്റെ പ്രതികരണമെന്നും ആരോപണം ഉയർന്നിരുന്നു.
പ്രശാന്തിന്റെ പ്രതികരണം സംബന്ധിച്ച് മാതൃഭൂമി എഡിറ്റർ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതി ഗൗരവതരമാണെന്നും വിശദമായ അന്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
Content Highlights:Order for High Level Inquiry against N Prashant