നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ഫലങ്ങളെ ബാധിക്കുന്ന ചില തെറ്റുകൾ നിങ്ങൾ ചിലപ്പോൾ ചെയ്യുന്നുണ്ടാകാം. നിങ്ങളുടെ ഉറക്കചക്രം, ഭക്ഷണ സമയം, ലഘുഭക്ഷണ തിരഞ്ഞെടുപ്പുകൾ, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് തുടങ്ങി നിരവധി ഘടകങ്ങൾ ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കുന്നതിൽ പങ്കു വഹിക്കുന്നു.
ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഇനി പറയുന്ന ഒഴിവാക്കുക”
1. ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നത്
ഫലപ്രദമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ, നിങ്ങളുടെ അടിസ്ഥാനകാര്യങ്ങൾ ശരിയായി ചെയ്യേണ്ടതുണ്ട്. ഉറക്കം ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ആരോഗ്യകരമായ ഉറക്ക ചക്രം വളരെ പ്രധാനമാണ്. ഓരോ ദിവസവും 7-8 മണിക്കൂർ നിങ്ങൾ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക.
2. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്
രാത്രി വൈകിയുള്ള ഭക്ഷണം നിങ്ങളുടെ ശരീരഭാരത്തെ മാത്രമല്ല, ദഹനത്തെയും പ്രതികൂലമായി ബാധിക്കും. ഉറക്കസമയത്തിന് കുറച്ച് മണിക്കൂർ മുമ്പ് ആ ദിവസത്തെ നിങ്ങളുടെ അവസാനത്തെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് പിന്നീട് വിശപ്പ് തോന്നുകയാണെങ്കിൽ, ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുക. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളെ കൂടുതൽ വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും.
3. വണ്ണം കുറയ്ക്കാൻ ഭക്ഷണം കുറച്ച് കഴിക്കുന്നത്
പട്ടിണി ഒരിക്കലും ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കില്ല! ആവശ്യത്തിന് കലോറി കഴിക്കാത്തത് പിന്നീട് അനാരോഗ്യകരമായ കലോറികൾ കൊതിക്കുന്നതും ഉപഭോഗം ചെയ്യുന്നതുമായ അവസ്ഥയിലേക്ക് നിങ്ങളെ നയിക്കും. ആവശ്യത്തിനും കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്നത് മോശം മെറ്റബോളിസത്തിലേക്ക് നയിച്ചേക്കാം. ഭക്ഷണം കുറച്ച് കഴിക്കുന്നത് ഉപവാസത്തെ അർത്ഥമാക്കുന്നില്ല.
4. അമിതമായി കഴിക്കുന്നത്
പലരും ആഴ്ചയിലുടനീളം വ്യായാമം ചെയ്യുകയും വാരാന്ത്യത്തിൽ ഒരുപാട് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അങ്ങിനെ, നിങ്ങൾ ആ ഒരു ആഴ്ചയിൽ കത്തിച്ച കലോറികൾക്കെല്ലാം പകരമായി ഒറ്റ ദിവസം കൊണ്ട് കൂടുതൽ കലോറി ഉപഭോഗം ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന ഒരു ദുഷിച്ച ചക്രമായി മാറുന്നു.
5. ഭക്ഷണ സമയം ശ്രദ്ധിക്കാതെ പോകുന്നത്
ഓരോ നേരത്തെയും ഭക്ഷണം തമ്മിലുള്ള ശരിയായ സമയ വ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ നേരത്തെയും ഭക്ഷണങ്ങൾ തമ്മിലുള്ള വളരെയധികം അല്ലെങ്കിൽ വളരെ കുറഞ്ഞ സമയ വ്യത്യാസം ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കലോറി ഉപഭോഗം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും. ഓരോ നേരത്തെയും ഭക്ഷണങ്ങൾ തമ്മിൽ ഉചിതമായ സമയ ദൈർഘ്യം ഉണ്ടായിരിക്കണം. മികച്ച സംതൃപ്തിക്കായി നിങ്ങൾ മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കണം.
6. കാർഡിയോ വ്യായാമങ്ങൾ മാത്രം പോരാ
ശരീരഭാരം കുറയ്ക്കാൻ പലരും കാർഡിയോ വ്യായാമങ്ങളിൽ മാത്രം ഉറച്ചുനിൽക്കുന്നു. എന്നാൽ നിങ്ങളുടെ പേശികളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. പേശികളെ വഴക്കമുള്ളതും ശക്തവുമാക്കുവാനായി നിങ്ങളുടെ ദിനചര്യയിൽ ശക്തി പരിശീലനം ചേർക്കണം.
7. ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിക്കാത്തത്
ഹോർമോണുകൾ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കുന്നു. ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം, പ്രമേഹം, പിസിഒഎസ് തുടങ്ങി നിരവധി അവസ്ഥകൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിന്റെയും വ്യായാമത്തിന്റെയും മികച്ച ഫലങ്ങൾക്കായി ഹോർമോൺ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
ശ്രദ്ധിക്കുക: ഇവിടെ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങൾ മാത്രം നൽകുന്നു. ഇത് ഒരു തരത്തിലും ഒരു വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുക.