മികച്ച ഉറക്കം ഉറപ്പാക്കാൻ സഹായിക്കുന്ന ഭക്ഷണപാനീയങ്ങൾ
ഈ കൊവിഡ് പകർച്ചവ്യാധി സമയത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് രാത്രി സമയത്തിന് ഉറങ്ങാൻ കഴിയുന്നില്ല എന്നുള്ളത്. പ്രകൃതിദത്ത സ്ട്രെസ് ബസ്റ്ററുകളെയും സ്ലീപ് എൻഹാൻസറുകളെയും കുറിച്ച് പലരും അന്വേഷിക്കാറുണ്ട്. എന്നാൽ ചില ഭക്ഷണപാനീയങ്ങൾ സമ്മർദ്ദം നിയന്ത്രിക്കാനും വിശ്രമം അനുഭവിക്കാനും നിങ്ങളെ സഹായിക്കും. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം
1. വാഴപ്പഴം
എല്ലായെപ്പോഴും ലഭ്യമായ സാധാരണ പഴങ്ങളിൽ ഒന്നാണിത്. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഏത്തപ്പഴം. മികച്ച ഉറക്കത്തിനായി നിങ്ങൾ ദിവസവും ഒരു ഏത്തപ്പഴം കഴിക്കാൻ ശ്രമിക്കണം എന്ന് ബാത്ര പറയുന്നു. പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമായതിനാൽ ഏത്തപ്പഴം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
2. കുതിർത്ത ബദാം
ആരോഗ്യകരമായ നട്സിൽ ഒന്നാണ് ബദാം. നിങ്ങളുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം ഗുണകരമാണ്. വെള്ളത്തിൽ കുതിർത്ത 6-7 ബദാം രാവിലെ കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ഒരു ദിവസം തുടങ്ങുന്നതിനുള്ള ആരോഗ്യകരമായ മാർഗമാണ്. സായാഹ്ന ലഘുഭക്ഷണമായിട്ടും നിങ്ങൾക്ക് ബദാം ആസ്വദിക്കാം.
3. മത്തക്കുരു വറുത്ത് കഴിക്കുന്നത്
മത്തങ്ങയുടെ കുരുവിൽ ഫൈബർ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലുള്ളതിനാൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ അവ സഹായിക്കും. ഇത് പ്രമേഹ സൗഹൃദ ഭക്ഷണവുമാണ്. നിങ്ങൾക്ക് മത്തങ്ങ വിത്തുകൾ പഴങ്ങളുമായി ചേർത്ത് സായാഹ്ന ലഘുഭക്ഷണമായി കഴിക്കാം.
4. ചമോമൈൽ ചായ
രാവിലെയോ വൈകുന്നേരമോ ചായ കുടിക്കാൻ പലരും ഇഷ്ടപ്പെടുന്നു. എന്നാൽ രാത്രി കിടക്കുന്നതിന് മുമ്പായി നിങ്ങൾക്ക് കഴിക്കാവുന്ന ചായകളിൽ ഒന്നാണ് ചമോമൈൽ ചായ. ഇത് നിങ്ങളുടെ ശരീരത്തിൽ ആശ്വാസം നൽകുകയും മികച്ച ഉറക്കം നേടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
5. ട്രിപ്റ്റോഫാൻ അടങ്ങിയ ഭക്ഷണങ്ങൾ
ട്രിപ്റ്റോഫാൻ അടങ്ങിയ തൈര്, സ്റ്റീൽ കട്ട് ഓട്സ്, കശുവണ്ടി, ബദാം, പാൽ എന്നിവ പകൽ സമയത്ത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക, രാത്രി ഇത് നിങ്ങളെ സഹായിക്കുന്നു.”, ബാത്ര കൂട്ടിച്ചേർക്കുന്നു.
കൃത്യമായ വ്യായാമത്തിലൂടെ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് ഒരു നല്ല രാത്രി ഉറക്കം ഉറപ്പാക്കാൻ നിങ്ങളെ സഹായിക്കും.
ശ്രദ്ധിക്കുക: ഉപദേശം ഉൾപ്പെടെയുള്ള ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രം നൽകുന്നു. ഇത് ഒരു തരത്തിലും ഒരു വിദഗ്‌ദ്ധ വൈദ്യോപദേശത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുക.