കൊച്ചി
ജില്ലയിൽ ചൊവ്വാഴ്ചവരെ 9,05,120 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽനിന്ന് 6,01,893 പേരും സ്വകാര്യ ആശുപത്രികളിൽനിന്ന് 3,03,227 പേരുമാണ് വാക്സിൻ സ്വീകരിച്ചത്. 6,96,612 പേർ ആദ്യ ഡോസ് വാക്സിനും 20,858 പേർ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 1,33,055 ആരോഗ്യപ്രവർത്തകരും 79,837 കോവിഡ് മുന്നണി പ്രവർത്തകരും 45നും 60നും ഇടയിൽ പ്രായമുള്ള 2,34,298 പേരും 60 വയസ്സിനുമുകളിലുള്ള 4,57,930 പേരുമാണ് വാക്സിൻ സ്വീകരിച്ചത്. 1,98,657 പേർക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 9851 പേർക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.