രക്ഷിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്നമാണ്, സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളിലേക്കും കൗമാരക്കാരിലേക്കും എത്തുന്ന അനാവശ്യ സന്ദേശങ്ങൾ. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഓൺലൈൻ ക്ലാസ്സുകൾക്ക് അടക്കം പഠനവിഷയങ്ങളിൽ സ്മാർട്ട് ഫോൺ ഉപയോഗം വർദ്ധിച്ചിരുന്നു. എന്നാൽ സാഹചര്യങ്ങൾ വീണ്ടും സാധാരണമായെങ്കിലും പഠനകാര്യങ്ങൾക്കടക്കം ഉപ്പോഴും നിരവധി കുട്ടികൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നു.
കുട്ടികളിലെയും കൗമാരക്കാരിലെയും സ്മാർട്ട്ഫോൺ ഉപയോഗം വർദ്ധിച്ച ഈ സാഹചര്യത്തിലാണ്, ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അനാവശ്യമായ സന്ദേശങ്ങളിൽ നിന്ന് കൗമാരക്കാരായ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന് മെറ്റാ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ അവതരിപ്പിക്കുന്നു എന്ന് സേവനം വ്യാഴാഴ്ച ആറിയിച്ചത്.
ഹാനികരമായ കണ്ടന്റുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ അടുത്തിടെ റെഗുലേറ്റർമാർ മുന്നോട്ട് വന്നിരുന്നു. ഇതേ തുടർന്ന് കൗമാരക്കാരിൽ നിന്ന് കൂടുതൽ ഉള്ളടക്കം മറയ്ക്കുമെന്ന് വാട്ട്‌സ്ആപ്പ് അധികൃതർ അറിയിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് ആഴ്ചകൾക്ക് ശേഷമാണ് മെറ്റയുടെ പുതിയ നീക്കം.
കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളിൽ കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കമ്പനിക്ക് അറിയാമായിരുന്നിട്ടും ഇത്തരക്കാർക്കൊതിരെ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്, മുൻ മെറ്റാ ജീവനക്കാരൻ യുഎസ് സെനറ്റിൽ നൽകിയ സാക്ഷ്യത്തെത്തുടർന്ന്, നിയന്ത്രണങ്ങൾക്കായുള്ള സൂക്ഷ്മപരിശോധന വർദ്ധിച്ചിരുന്നു.
കൗമാരപ്രായക്കാർക്ക് അവർ ഫോളോ ചെയ്യാത്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും നേരിട്ടുള്ള സന്ദേശങ്ങൾ (ഡിഎം) ഇനി ലഭിക്കില്ലെന്ന് മെറ്റാ പറഞ്ഞു. ആപ്പിലെ ചില സെറ്റിംഗ്സുകൾ മാറ്റാൻ രക്ഷിതാക്കളുടെ അനുമതിയും ഇനിമുതൽ ആവശ്യമായി വരും.
ചില രാജ്യങ്ങളിലെ 16 വയസ്സിന് താഴെയുള്ളവരുടെയും 18 വയസ്സിന് താഴെയുള്ളവരുടെയും മെസഞ്ചർ അക്കൗണ്ടുകൾക്ക് ഫേസ്ബുക്ക് സുഹൃത്തുക്കളിൽ നിന്നോ ഫോൺ കോൺടാക്‌റ്റുകളിൽ നിന്നോ മാത്രമേ സന്ദേശങ്ങൾ ലഭിക്കൂ. കൂടാതെ 19 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് കട്ടികളെ ഫോളോ ചെയ്താൽ, അവർ അക്സപ്റ്റ് ചെയ്യാതെ സന്ദേശം അയക്കാൻ സാധിക്കില്ലെന്നും മെറ്റ അറിയിച്ചു.
Check out More Technology News Here
- Amazon and Flipkart Republic Day Sale: 20,000ൽ താഴെ വാങ്ങാവുന്ന മികച്ച ഫോണുകൾ
- ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
- എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ