മനുഷ്യരുടെ ഒട്ടുമിക്ക പ്രവർത്തനങ്ങളിലും ഇപ്പോൾ സങ്കേതിക വിദ്യയുടെ കടന്നുകയറ്റം പ്രകടമാണ്. അടുത്തിടെ മനുഷ്യരുടെ കമ്പാനിയനായി സാംസങ് പുറത്തിറക്കിയ റോബോട്ടാണ് ‘ബാലിയ്.’ ഈ റോബോട്ടിന്റെ പരിഷ്കരിച്ച പുതിയ പതിപ്പാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ബിൽറ്റ്-ഇൻ പ്രൊജക്‌ടർ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്ന റോബോട്ടിന്, ചിത്രങ്ങളും വീഡിയോയും ചുവരുകളിലും സീലിംഗുകളിലും പ്രൊജക്ട് ചെയ്യാൻ സാധിക്കുന്നു. സ്വയം വീടിനുള്ളിൽ ചുറ്റിക്കറങ്ങാനും ഈ കുഞ്ഞൻ റോബോട്ടിന് കഴിവുണ്ട്.
സാംസങ് പ്രസ് കോൺഫറൻസിൽ പ്രദർശിപ്പിച്ച പ്രൊമോഷണൽ വീഡിയോയിൽ, നായയെ കളിപ്പിക്കാനായി പക്ഷിയുടെ വീഡിയോ ചുവരിൽ പ്രദർശിപ്പിക്കുന്ന റോബോട്ടിനെ കാണാം. കൂടാതെ ലൈറ്റിംഗിനും കാഴ്ചക്കും അനുകൂലമായി പ്രൊജക്ഷൻ ക്രമീകരിക്കുന്ന ദൃശ്യങ്ങളും കാണാം.
ഈ ഫീച്ചറുകൾ കൂടാതെ, സ്വയം നിയന്ത്രക്കാൻ കഴിവുള്ള റോബോട്ടിന് ലൈറ്റുകൾ, എസികൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ സ്മാർട്ട് ഹോം ഉപകരണങ്ങളും നിയന്ത്രിക്കാനാകും. റോബോട്ട്, നായക്ക് ഭക്ഷണം നൽകുന്നതും, ഉടമസ്ഥന് സന്ദേശമയക്കുന്നതുമായ വീഡിയോയും സാംസങ് പങ്കുവച്ചു. വീടിന് ചുറ്റുമുള്ള ഉപയോക്താക്കളെ പിന്തുടരാനും മുഖം തിരിച്ചറിയാനും വിളിക്കുമ്പോൾ വരാനും മറ്റ് സ്‌മാർട്ട് ഉപകരണങ്ങളുമായി ഇന്റർഫേസ് ചെയ്യാനും കഴിയുന്ന ഒരു റോബോട്ടിക് കമ്പാനിയനായാണ് ബാലിയ് ആദ്യമായി അവതരിപ്പിച്ചത്. റോബോട്ടിനെ കൂടുതൽ ഉപയോഗപ്രദവും ആകർഷകവുമാക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി, ബിൽറ്റ്-ഇൻ പ്രൊജക്ടറും വിപുലീകരിച്ച സ്മാർട്ട് ഹോം കഴിവുകളും ഉൾപ്പെടുത്തിയിരിക്കുന്നത്.
Check out More Technology News Here
- ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
- എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
- ‘ലിങ്ക് ഹിസ്റ്ററി’ ശേഖരിക്കാൻ ഒരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; എങ്ങനെ ഓഫ് ചെയ്യാം
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം