കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ബൗളിംഗ് പുനരാരംഭിക്കാത്തതിനാൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് ജനുവരി 25 മുതൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ നഷ്ടമായേക്കും. ലോക ഒന്നാം നമ്പർ ടി20 ബാറ്റർ സൂര്യകുമാർ യാദവിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് കൂടുതൽ സമയമെടുക്കുമെന്നാണ് വിവരം.
താരത്തിന് ഹെർണിയ ബാധിച്ചിട്ടുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഐപിഎൽ തുടങ്ങുമ്പോഴേക്കും മുംബൈ മധ്യനിര ബാറ്ററായ പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
“ഏകദിന ലോകകപ്പിലെ ടോപ് വിക്കറ്റ് വേട്ടക്കാരനായ മുഹമ്മദ് ഷമി ബൗളിങ് പരിശീലനം തുടങ്ങിയിട്ടില്ല. താരത്തിന് ബെംഗളൂരുവിലെ എൻസിഎയിൽ പോയി ഇനി ഫിറ്റ്‌നസ് തെളിയിക്കണം. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഷമി കളിക്കുന്നത് സംശയത്തിലാണ്.
സൂര്യകുമാർ യാദവിന്റെ കാര്യത്തിൽ അദ്ദേഹം പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കും. ഹെർണിയ ഓപ്പറേഷന് ശേഷം പരിശീലനം ആരംഭിക്കാൻ, എട്ട് മുതൽ ഒമ്പത് ആഴ്ച വരെ സമയം എടുത്തേക്കാം. ഐപിഎൽ സമയത്ത് അദ്ദേഹം ആരോഗ്യവാനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ അറിയിച്ചു.
നവംബർ 30ന് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് ടീമിൽ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 33കാരന്റെ ലഭ്യത സുഖം പ്രാപിച്ചതിന് ശേഷമുള്ള ചികിത്സയ്ക്ക് വിധേയമായിരുന്നു. ഇരു സൂപ്പർ താരങ്ങളും ടി20 ലോകകപ്പിന് മുന്നോടിയായി തിരിച്ചെത്തുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
Read More