കാൽപന്ത് കളിയിൽ പെലെയും മറഡോണയും ലാറ്റിനമേരിക്കയിൽ വിലസുന്ന അതേ നൂറ്റാണ്ടിൽ, തൊട്ടിപ്പുറത്ത് യൂറോപ്പിൽ തന്റേതായ കേളീശൈലി ഫുട്ബോളിന് സമ്മാനിച്ച അതുല്ല്യ പ്രതിഭയായിരുന്നു ഫ്രാന്‍സ് ബെക്കന്‍ ബോവര്‍. കളിക്കാരനായും പരിശീലകനായും ജര്‍മ്മനിക്ക് ലോകകപ്പ് സമ്മാനിച്ചിട്ടുള്ള ഈ ഇതിഹാസ താരം മരണത്തേയും തോൽപ്പിച്ച് ഫുട്ബോൾ നിലനിൽക്കുന്നിടത്തോളം കാലം അനശ്വരനായി നിലനിൽക്കുക തന്നെ ചെയ്യും.
ഫുട്ബോളില്‍ ജർമനിയുടെ എക്കാലത്തെയും മികച്ച താരമായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. കരിയറിന്‍റെ തുടക്കത്തില്‍ മധ്യനിര താരമായിരുന്ന ബെക്കൻ ബോവർ, പിന്നീട് പ്രതിരോധ നിരയിലാണ് തിളങ്ങിയത്. ആധുനിക ഫുട്ബോളിലെ ‘സ്വീപ്പർ’ പൊസിഷന് കൂടുതൽ പ്രാധാന്യം കൈവന്നത് ബെക്കൻബോവറിന്‍റെ സ്റ്റൈലിൽ നിന്നാണ്. രണ്ട് തവണ യൂറോപ്യൻ ഫുട്ബോളറായും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പശ്ചിമ ജർമ്മനിക്കായി 103 മത്സരങ്ങളും കളിച്ചു.
Today, 41 years ago: Win against the Netherlands! WORLD CHAMPION! A great moment! pic.twitter.com/rSVFrho2zE
— Franz Beckenbauer (@beckenbauer) July 7, 2015
1945 സെപ്റ്റംബർ 11ന് ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ച ഫ്രാൻസ് ബെക്കന്‍ ബോവര്‍ ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1974ല്‍ നായകനായും 1990ല്‍ പരിശീലകനായും ജര്‍മ്മനിക്ക് ലോകകപ്പ് കിരീടം സമ്മനിച്ച ബെക്കന്‍ ബോവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ലോക ഫൂട്ബോളിലെ മൂന്ന് പേരില്‍ ഒരാളാണ്. കഴിഞ്ഞ ദിവസം മൺമറഞ്ഞ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം മാരിയോ സഗാലോ, ഫ്രാന്‍സിന്‍റെ നിലവിലെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് എന്നിവരാണ് മറ്റു രണ്ടുപേര്‍.
1974ല്‍ ക്യാപ്റ്റനായി പശ്ചിമ ജര്‍മ്മനിക്ക് ലോക കിരീടം സമ്മാനിച്ച ബെക്കന്‍ ബോവര്‍ ജര്‍മ്മനിയുടെ ഇതിഹാസ താരമായി. 1966ല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു. 1970ല്‍ മൂന്നാം സ്ഥാനം നേടിയ ജര്‍മ്മന്‍ ടീമിലും അംഗമായിരുന്നു. ക്ലബ്ബ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ സ്റ്റാർ ഐക്കൺ കൂടിയായിരുന്നു കൈസര്‍.
#OnThisDay vor 42 Jahren: Das @DFB_Team gewinnt mit 2:1 gegen die Niederlande und wird zum 2. Mal Weltmeister! pic.twitter.com/KZv62qKDxf
— UEFA.com DE (@UEFAcom_de) July 7, 2016
നാല് വീതം ബുണ്ടസ് ലിഗ, ജര്‍മ്മന്‍ കപ്പ്, മൂന്ന് തവണ യൂറോപ്യന്‍ കപ്പ്, യൂറോപ്യന്‍ കപ്പ് വിന്നേഴ്സ് കപ്പ്, ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് നേട്ടങ്ങളിലും ബയേണിനൊപ്പം ബെക്കന്‍ ബോവര്‍ പങ്കാളിയായി. ജര്‍മ്മനിക്ക് പുറമെ ബയേണ്‍ മ്യൂണിക്കിന്‍റെയും ഫ്രഞ്ച് ക്ലബ്ബായ മാഴ്സയുടെയും പരിശീലകനായിരുന്നു. വിരമിച്ച ശേഷം ഫുട്ബോള്‍ ഭരണകര്‍ത്താവ് എന്ന നിലയിലും ശ്രദ്ധേയനായി.
Matches against Poland have never been easy. Legendary, the Water Battle of Frankfurt 74. @DFB_Team give everything pic.twitter.com/YVEjAkPv1f
— Franz Beckenbauer (@beckenbauer) June 16, 2016
2006ൽ ജര്‍മ്മനി ആതിഥേയരായ ലോകകപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമാണ് മരണ കാരണം.
Read More