ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളുടെ മാതൃകമ്പനിയാണ് ടെക് ഭീമനായ മെറ്റ. കഴിഞ്ഞ ദിവസമാണ് ‘ലിങ്ക് ഹിസ്റ്ററി’ എന്ന പുതിയ ഫീച്ചർ കമ്പിനി സേവനങ്ങൾക്കായി പുറത്തിറക്കിയിത്. ഉപയോക്താക്കൾ മുൻപ് സന്ധർശിച്ച ലിങ്കുകൾ എളുപ്പത്തിൽ കണ്ടെത്താൻ അനുവദിക്കുന്ന ഫീച്ചറാണ് പുറത്തിറക്കിയതെന്നാണ് മെറ്റ അവകാശപ്പെടുന്നത്. എന്നാൽ കമ്പനിയുടെ ഡാറ്റാ ശേഖരണ ക്രമക്കേടുകളുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ പുതിയ ഫീച്ചറിന് മറ്റെന്തെങ്കിലും വശങ്ങൾ ഉണ്ടോ എന്ന സംശയവും ആശങ്ക സൃഷ്ടിക്കുന്നു.
എന്താണ് ലിങ്ക് ഹിസ്റ്ററി
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ നിങ്ങൾ ക്ലിക്ക് ചെയ്യുന്ന എല്ലാ ലിങ്കുകളും ലിങ്ക് ഹിസ്റ്ററി സെറ്റിംഗ്സിൽ രേഖപ്പെടുത്തുകയും അത് ഒരു പ്രത്യേക വിഭാഗത്തിലേക്ക് സംരക്ഷിക്കുകയും ചെയ്യുന്നു. മെറ്റ പറയുന്നതനുസരിച്ച്, നിങ്ങൾ മുമ്പ് സന്ദർശിച്ച ലിങ്കുകൾ കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ, അത് എളുപ്പത്തിൽ വീണ്ടെടുക്കാൻ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. എന്നാൽ ഈ വിവരങ്ങൾ ‘പോഴ്സണലൈസ്ഡ് ആഡ്സ്’ പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ആപ്പിൽ ഡീഫോൾട്ട് ആയി തന്നെ സേവനം ലഭ്യമാകുന്നതിനാൽ പല ഉപയോക്താക്കളും ഇതറിയാതെ ഫീച്ചറിൽ തുടരുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ ലിങ്ക് ഹിസ്റ്ററി എങ്ങനെ ഓഫു ചെയ്യാം
- ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് ഏതെങ്കിലും ലിങ്കിൽ ടാപ്പ് ചെയ്യുക
- താഴെയായി ദൃശ്യമാകുന്ന “More” ഐക്കണിൽ ടാപ്പ് ചെയ്ത് “Settings” തിരഞ്ഞെടുക്കുക
- ഇവിടെ “Allow Link History” തിരഞ്ഞെടുത്ത് ഓഫ് ചെയ്യുക
സെറ്റിങ്ങ്സ് “കൺഫോം” ചെയ്ത് സേവനം അവസാനിപ്പിക്കാം
നിങ്ങൾ ഫീച്ചർ ഓഫ് ചെയ്‌തുകഴിഞ്ഞാൽ, മെറ്റ നിലവിൽ സംരക്ഷിച്ചിരിക്കുന്ന ലിങ്ക് ഹിസ്റ്ററി മായ്‌ക്കാൻ 90 ദിവസം വരെ എടുക്കുമെന്ന് മെറ്റ അറിയിക്കുന്നു.
Check out More Technology News Here
- എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
- ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
- ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
- ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം