കേപ്ടൗണിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനിടെ വീണ്ടും തീമഴ പെയ്യിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇന്നലത്തെ ദിവസം താരമായത് ആറ് വിക്കറ്റുകൾ പിഴുതെടുത്ത മുഹമ്മദ് സിറാജ് ആയിരുന്നു.
That’s a brilliant FIVE-WICKET HAUL for @Jaspritbumrah93 🔥🔥
His second at Newlands Cricket Ground and 9th overall.#SAvIND pic.twitter.com/Y6H4WKufoq
— BCCI (@BCCI) January 4, 2024
എന്നാൽ, ഇന്ന് മത്സരത്തിന്റെ ആദ്യ സെഷനിൽ പ്രോട്ടീസ് ബാറ്റർമാരെ വലച്ചത് ബുംറയുടെ ബൂം ബൂം ഡെലിവറികളായിരുന്നു. ആദ്യ സെഷനിൽ വീണ നാല് വിക്കറ്റുകളും ബുംറ സ്വന്തം പോക്കറ്റിലാക്കി. ഇതോടെ മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകളും ബുംറ സ്വന്തമാക്കി. ട്രിസ്റ്റൺ സ്റ്റബ്സ് (1), ഡേവിഡ് ബെഡിങ്ഹാം (11), കൈൽ വെറീനെ (9), മാർക്കോ ജാൻസൻ (11), കേശവ് മഹാരാജ് (3) എന്നിവരാണ് ബുംറയുടെ പന്തിൽ പുറത്തായത്.
Third five-wicket haul for Jasprit Bumrah in South Africa🔥
📸: Disney + Hotstar pic.twitter.com/NWYisk4V1b
— CricTracker (@Cricketracker) January 4, 2024
ആദ്യ ഇന്നിംഗ്സിൽ രണ്ട് വിക്കറ്റെടുത്ത മുകേഷ് കുമാർ ഡീൻ എൽഗർ (12), ടോണി ഡി സോർസി (1) എന്നിവരെ പുറത്താക്കി. പ്രോട്ടീസ് ഓപ്പണർ എയ്ഡൻ മാർക്രമിന്റെ (84*) ചെറുത്തുനിൽപ്പാണ് മത്സരത്തെ ആവേശകരമാക്കുന്നത്. സെഞ്ചുറി നേട്ടത്തിനരികെയാണ് താരം.
സ്കോർ 73ൽ നിൽക്കെ മാർക്രം നൽകിയ അനായാസമായ ക്യാച്ച് വിക്കറ്റ് കീപ്പർ കെ എൽ കൈവിട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം വമ്പനടികളിലൂടെ സ്കോറിങ്ങ് നിരക്ക് ഉയർത്തുന്നതാണ് കാണാനായത്. മത്സരത്തിൽ 29.2 ഓവറിൽ ദക്ഷിണാഫ്രിക്കൻ ടോട്ടൽ 150 കടന്നു. അവരുടെ ലീഡും 52 റൺസായി ഉയർന്നു.
KL Rahul drops a straightforward chance, and Aiden Markram survives.
Jasprit Bumrah’s reaction tells you the value of the wicket.
📸: Disney + Hotstar pic.twitter.com/zRJFWgRlP4
— CricTracker (@Cricketracker) January 4, 2024
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി