മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സ് -ന്(ട്വിറ്റർ) സംഭവിച്ച സാങ്കേതിക തടസം പരിഹരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ലോകമെമ്പാടുമുള്ള എക്സ് ഉപയോക്താക്കൾക്ക് സാങ്കേതികതടസം നേരിട്ടത്. വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും സൈറ്റ് തുറക്കുന്ന ഉപയോക്താക്കൾക്ക് ഫീഡിലെ പതിവ് ട്വീറ്റുകൾക്ക് പകരമായി ‘Welcome to your timeline’ എന്നാണ് ദൃശ്യമായത്.
നിമിഷനേരത്തിനുള്ളിൽ സേവനം പ്രവർത്തനരഹിതമായെന്ന് 70,000-ത്തിലധികം പരാതികൾ ലഭിച്ചതായാണ് ഔട്ടേജ് ട്രാക്കർ സൈറ്റായ ‘ഡൗൺഡിറ്റക്ടർ’ റിപ്പോർട്ടുചെയ്തത്. സാങ്കേതിക തകരാറിന്റെ കാരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല, എന്നാൽ ചില ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകളിൽ പരസ്യങ്ങളും, സ്വന്തം ട്വീറ്റുകളും കണ്ടാൻ സാധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
സോവനം പ്രവർത്തനരഹിതമായതിനെ തുടർന്ന് നിരവധി ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് അടക്കമുള്ള മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവച്ചത്. ഇതോടെ ‘TwitterDown’ എന്ന ഹാഷ്‌ടാഗും ട്രെന്റിങ്ങിലെത്തിയിട്ടുണ്ട്.
എക്സ് ഡൗണാകുന്നത് ഇതാദ്യമല്ല, ഈ വർഷം മാർച്ച്, ജൂലൈ മാസങ്ങളിലും സേവനം പ്രവർത്തനരഹിതമായി. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമം യുകെയിലും യുഎസിലും ജുലൈ മാസം 13000-ൽ അധികം മടങ്ങ് ഡൗണായതായാണ് ഡൗൺഡിറ്റക്ടർ റിപ്പോർട്ടുചെയ്തത്.