സഞ്ജു വിശ്വനാഥൻ സാംസൺ, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ മിന്നൽപ്പിണർ ഓപ്പണറായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചകങ്ങളിൽ ഇഷ്ടം നേടിയ കൌമാരക്കാരൻ ഇന്ന് ലോകം അറിയപ്പെടുന്നൊരു ക്രിക്കറ്ററാണ്. പുല്ലുവിളക്കാരനായ ഈ 29കാരന് ഇന്ത്യൻ ജഴ്സിയിൽ തിളങ്ങാൻ മാത്രം പ്രതിഭയുണ്ടോ എന്നതിൽ ചിലർക്ക് ഇപ്പോഴും സംശയം കാണും. എന്നാൽ, കേരളക്കര ഊതിക്കാച്ചിയെടുത്ത പൊന്നിന് ഇന്ത്യൻ ജഴ്സിയിൽ മിന്നിത്തിളങ്ങാൻ സാധിക്കാതെ പോകുന്നത്, ആരുടെ തെറ്റുകൊണ്ടാണെന്ന് വിമർശിക്കുന്ന ഓരോരുത്തരും ആദ്യം തിരിച്ചറിയണം.
Ye bat mujhe dedo Rohit bhai 😜😅@ImRo45 pic.twitter.com/1LtRGvT4FN
— Sanju Samson (@IamSanjuSamson) March 31, 2022
- 2015 മുതൽ ഇന്ത്യൻ ടീമിന്റെ ഭാഗമാണെങ്കിലും ഈ ഒമ്പതാം നമ്പർ ജഴ്സിക്കാരന് ഏകദിന ക്രിക്കറ്റിലേക്ക് വിളിയെത്തിയത് 2021 ജൂലൈ 23ാം തിയതി മാത്രമായിരുന്നു. അന്ന് തൊട്ട് ഇതുവരെ സഞ്ജു സാംസൺ കളിച്ചത് വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ്. കൃത്യമായി പറഞ്ഞാൽ 15 മത്സരങ്ങളിൽ മലയാളി താരം കളിച്ചു. ഇതിൽ എത്ര മത്സരങ്ങളിൽ ബാറ്റ് ചെയ്യാനവസരം ലഭിച്ചുവെന്നത് ആരാധകർക്ക് അറിയാം. ഓരോ നാല് മത്സരങ്ങളിലും അമ്പത് റൺസിന് മുകളിലുള്ള സ്കോർ സഞ്ജു കണ്ടെത്തിയിട്ടുണ്ട്. ഏകദിനത്തിൽ ആവറേജ് അമ്പതിന് മുകളിലാണ്. 101 റൺസിന് മുകളിലാണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്.
- ആണ്ടിലും സംക്രാന്തിക്കും വല്ലപ്പോഴും മാത്രം ടീമിൽ കളിക്കാനവസരം കിട്ടുന്ന താരത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന നെഗറ്റീവ് സമീപനമാണ് ടീം സെലക്ടർമാരുടെ ഭാഗത്തു നിന്നുണ്ടാകാറുള്ളത്. സഞ്ജുവിന്റെ സ്ഥിരതയെ ചോദ്യം ചെയ്യുമ്പോൾ, പ്രതിഭാധനനായൊരു കളിക്കാരനെ ടീമിൽ സെലക്ട് ചെയ്യാതിരിക്കാൻ ദീർഘവീക്ഷണത്തോടെ പെരുമാറുന്ന സെലക്ടർമാരുടെ തീരുമാനങ്ങളേയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ടെസ്റ്റ് ടീമിൽ പോലും അവസരം ലഭിക്കേണ്ട താരമാണ് സഞ്ജു സാംസൺ എന്നതിൽ ആർക്കാണ് സംശയമുള്ളത്. ലോകകപ്പിന് മുമ്പായി മികച്ച ഫോമിൽ ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന സാംസണെ ടീമിൽ നിന്ന് മാറ്റിനിർത്തി, കണക്കുകളിൽ പിന്നിലായ സൂര്യകുമാർ യാദവിനെ മധ്യനിരയിൽ കളിപ്പിക്കാൻ പിടിവാശി കാട്ടിയവരാണ് ഈ സെലക്ടർമാരെന്ന് മനസിലാക്കണം. ടി20 ലോകകപ്പ് അടുത്തപ്പോൾ ഏകദിന ഫോർമാറ്റിൽ കളിപ്പിക്കാൻ കാണിക്കുന്ന കരുതലും ശ്രദ്ധേയമാണ്.
- ദക്ഷിണാഫ്രിക്കയിലെ സെൻ്റ് ജോർജ് പാർക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസൺ പുറത്തായ രീതി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അതിമനോഹരമായൊരു സ്ക്വയർ ഡ്രൈവിലൂടെ ബൌണ്ടറി കണ്ടെത്തിയ സാംസണ് ലഭിച്ചത് നല്ല തുടക്കമായിരുന്നു. എന്നാൽ, പതിയ ഡോട്ട് ബോളുകളുടെ സമ്മർദ്ദത്തിലേക്ക് വഴുതിവീണ സഞ്ജു പന്ത് സ്റ്റംപിലേക്ക് സ്വയം തട്ടിയിട്ട് അനിവാര്യമായ പുറത്താകൽ ക്ഷണിച്ചുവരുത്തുകയായിരുന്നു. ബലിഷ്ഠമായ കൈകളും, ചലിക്കാത്ത കാലുകളും, ആശയക്കുഴപ്പം നിറഞ്ഞ മനസ്സും, പുറത്താകലിനെ കുറിച്ചുള്ള ഭയാശങ്കകളും താരത്തെ ആ അവസ്ഥയിലെത്തിച്ചു എന്നത്, സഞ്ജുവിന്റെ ആരാധകർക്ക് ഏളുപ്പത്തിൽ മനസിലാക്കാവുന്ന കാര്യമാണ്.
- സഞ്ജു ടീമിലെ നായകനാകാനുള്ള അവസരം പാഴാക്കിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ലഖ്‌നൗവിൽ നടന്ന മത്സരത്തിൽ 63 പന്തിൽ പുറത്താകാതെ 86 റൺസ് സഞ്ജു അടിച്ചെടുത്തു. എന്നാൽ കളിയിൽ ഇന്ത്യ 9 റൺസിന് തോറ്റു. സൗത്ത് ആഫ്രിക്കയുടെ സ്‌കോറിനോട് വളരെ അടുത്ത് ഇന്ത്യയെത്തിയത് സഞ്ജുവിന്റെ ഔദാര്യം കൊണ്ടാണ്. അടുത്ത മാച്ചിൽ സഹതാരം ഇഷാൻ കിഷൻ 84 പന്തിൽ 93 റൺസ് നേടി ഒരുപടി മുന്നിലായിരുന്നു. രണ്ട് ഇന്നിംഗ്‌സുകൾക്ക് ശേഷം, ലോകകപ്പ് സ്ക്വാഡിലേക്കുള്ള മത്സരത്തിൽ സഞ്ജുവിന് മുന്നിൽ അദ്ദേഹം ഇരട്ട സെഞ്ചുറിയും നേടി. സഞ്ജുവിന്റെ രണ്ട് അർധസെഞ്ചുറികളും ഉയർന്ന സ്‌കോറിങ് ഗെയിമുകളിൽ ഇന്ത്യയ്ക്ക് മികച്ച പിന്തുണ നൽകുന്നതായിരുന്നു. ഇന്ത്യ 351/5 റൺസ് (ടീമിന്റെ നാലാമത്തെ ഏറ്റവും ഉയർന്ന സ്കോർ) നേടിയപ്പോൾ 41 പന്തിൽ 51 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു.
- സഞ്ജുവിന് അവസരം ലഭിക്കുന്നത് സ്ഥിരം കളിക്കാർ വിട്ടുനിൽക്കുമ്പോൾ മാത്രമാണ്. ടോപ് ഓർഡറിൽ സഞ്ജുവിന്റെ അവസരങ്ങൾ എണ്ണപ്പെട്ടതാണ്. എന്നാൽ, ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന നിലയിൽ അദ്ദേഹം ഫിനിഷറുടെ റോളിൽ ഇനിയും തിളങ്ങേണ്ടതുണ്ട്. 29 പിന്നിട്ട താരം ഐപിഎല്ലിൽ ഇനിയും അവസരം മുതലെടുക്കേണ്ടതുണ്ട്. ടേണിങ്ങ് പിച്ചുകളിൽ സ്പിന്നർമാർക്കെതിരെ അദ്ദേഹം ഇനിയും നന്നായി കളിക്കേണ്ടതുണ്ട്. സഞ്ജുവിന്റെ പ്രതിഭ ഒരു നാൾ ആളിക്കത്തുമെന്നുറപ്പാണ്. പക്ഷേ, അത് ഇനിയെത്ര നാൾ കൂടി ഇന്ത്യൻ ജഴ്സിയിൽ തുടരുമന്നത് ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ്. ഐപിഎല്ലിൽ കിട്ടുന്ന അവസരങ്ങൾ സഞ്ജു പ്രയോജനപ്പെടുത്തി മുന്നോട്ടുവരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
🇮🇳💙 pic.twitter.com/f0OGvN5kIu
— Sanju Samson (@IamSanjuSamson) July 23, 2021
Read More Sports Stories Here
- IPL Auction 2024 LIVE: ഐപിഎല്ലിൽ പുതുചരിത്രം, പണക്കിലുക്കത്തിൽ മുമ്പൻ ഈ സൂപ്പർതാരം
- “എന്നത്തേക്കാളും ശക്തനായി തിരിച്ചെത്തും”; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ
- മെസ്സി ആനന്ദക്കണ്ണീരണിഞ്ഞ ദിനം; അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിന് ഒരു വയസ്
- സഞ്ജു സാംസണെ ഭാഗ്യം വീണ്ടും കൈവിട്ടു; തിരിച്ചടിയായത് ഈ 5 കാര്യങ്ങൾ
- ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
- മെസ്സിയുടെ ലോകകപ്പ് ടീഷർട്ടുകൾ റെക്കോർഡ് വിലയ്ക്ക് വിറ്റുപോയി; ലേലത്തിന്റെ വിശദാംശങ്ങൾ അറിയാം
- IPL 2024: നായകന്റെ കുപ്പായത്തിൽ ഹിറ്റ്മാൻ്റെ പൈതൃകം തുടരാൻ പാണ്ഡ്യയ്ക്ക് സാധിക്കുമോ?