വാട്സ്ആപ്പ് പുറത്തിറക്കുന്ന ഏറ്റവും പുതിയ സവിശേഷതയാണ്, വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാറ്റ് വിൻഡോയുടെ മുകളിൽ സന്ദേശം പിൻ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ‘പിൻ മെസേജ്’ ഫീച്ചർ. ടെലഗ്രാമിലൂടെ ജനപ്രിയമായ ഫീച്ചറാണ് വാട്സ്ആപ്പിലും എത്തുന്നത്.
എന്തിനാണ് ഇപ്പോൾ മെസേജ് പിൻ ചെയ്യുന്നത്? എന്നാണോ ചിന്തിക്കുന്നത്. ആദ്യം കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും വ്യക്തിഗത ചാറ്റുകളിലും, ഗ്രൂപ്പ് ചാറ്റുകളിലുമെല്ലാം ഏറെ ഗുണകരമായ രീതിയിൽ പ്രയോജനപ്പെടുത്താവുന്നൊരു ഫീച്ചറാണിത്.
എന്തിനാണ് മെസേജുകൾ പിൻ ചെയ്യുന്നത്? പ്രയോജനങ്ങൾ?
ചാറ്റുകളിൽ, ആവശ്യമുള്ള സന്ദേശങ്ങൾ പ്രത്യേകമായി തിരഞ്ഞെടുത്ത് ചാറ്റ് റൂമിന് മുകളിലായി പിൻ ചെയ്യുന്നതിലൂടെ ഈ തിരഞ്ഞടുത്ത സന്ദേശത്തിലേക്ക് പെട്ടെന്ന് എത്താൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കുകയാണ്. എപ്പോഴും ഉപയോഗിക്കുന്ന ചിത്രങ്ങളോ മറ്റു പ്രധാനപ്പെട്ട മെസേജുകളോ ചാറ്റ് ഹിസ്റ്ററിയൽ നിന്ന് വീണ്ടും തിരയുന്നതിന്റെ ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകുന്നു. കൂടാതെ ഗ്രൂപ്പുകളിലെ മെസേജുകൾ എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്താനും ഇത് സഹായിക്കുന്നു. ഗ്രൂപ്പ് നിയമങ്ങളും ഇത്തരത്തിൽ പ്രദർശിപ്പിക്കാം.
ജോലി, വിദ്യഭ്യാസം പോലുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ, അംഗങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും സംഘടനയെ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കാനും ഈ ഫീച്ചർ വളരെ ഗുണം ചെയ്യും. വാട്സ്ആപ്പ് പോലുള്ള സേവനങ്ങൾ സ്വകാര്യ സന്ദേശങ്ങൾ മാത്രം അയക്കാൻ ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്ഥമായി ഔദ്യോഗിക കർത്തവ്യങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ ആപ്പുകൾ കൊണ്ടുവരുന്ന ഇത്തരം മാറ്റങ്ങൾ വ്യക്തിഗത ചാറ്റുകളെ അപേക്ഷിച്ച്, ഗ്രൂപ്പ് ചാറ്റുകൾക്കും ചാനലുകൾക്കും കൂടുതൽ പ്രയോജനപ്പെടും.
മെസേജുകൾ എങ്ങനെ പിൻ ചെയ്യാം?
ആൻഡ്രോയിഡ് ഉപകരണങ്ങളിൽ, ഒരു ചാറ്റ് പിൻ ചെയ്യാ , സന്ദേശം ദീർഘനേരം അമർത്തി സ്‌ക്രീനിന്റെ മുകളിൽ വലതുവശത്ത് ദൃശ്യമാകുന്ന ത്രീ-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുക. ഇപ്പോൾ, ‘പിൻ’ ക്ലിക്ക് ചെയ്യുക, സന്ദേശം ഇപ്പോൾ വ്യക്തിയുടെ പേരിന് താഴെയായി ദൃശ്യമാകും. ആപ്പിൾ ഉപകരണങ്ങളിൽ , സന്ദേശം വലത്തേക്ക് സ്വൈപ്പ് ചെയ്യുക, പിൻ ചെയ്യാനുള്ള ഓപ്ഷൻ ഇവിടെ കാണാൻ കഴിയും.
കൂടാതെ ഒരു സന്ദേശം അൺപിൻ ചെയ്യണമെങ്കിൽ, ഇതേ പ്രക്രിയ പിന്തുടരുക. 24 മണിക്കൂർ, 7 ദിവസം അല്ലെങ്കിൽ 30 ദിവസം എന്നിങ്ങനെ സന്ദേശം പിൻ ചെയ്യുന്നതിന്റെ സമയപരുധി തിരഞ്ഞെടുക്കാനും വാട്സ്ആപ്പ് നിങ്ങളെ അനുവദിക്കുന്നു. ഡിഫോൾട്ടായി, ആപ്പ് 7 ദിവസത്തെ ഓപ്ഷനാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ, ആർക്കൊക്കെ സന്ദേശം പിൻ ചെയ്യാമെന്നത് ഗ്രൂപ്പ് അഡ്മിൻമാർക്ക് നിയന്ത്രിക്കാനാകുമെന്നും കമ്പനി അറിയിച്ചു.
എന്നാൽ ഫീച്ചർ പുറത്തിറക്കുന്നതിന്റെ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഫീച്ചർ എപ്പോഴാണ് എല്ലാവരിലേക്കും എത്തുന്നത് എന്നതിൽ വ്യക്തതയില്ല.
Check out More Technology News Here
- ഇനി മെസേജ് എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിന്റെ ചുവടുപിടിച്ച് ഗൂഗിളും
- ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
- ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’; എങ്ങനെ ഉപയോഗിക്കാം?
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം