ദില്ലി: പരിക്കിന്റെ പിടിയിലുള്ള നായകൻ അഡ്രിയാൻ ലൂണയും സസ്പെൻഷനിലുള്ള കോച്ച് ഇവാൻ വുകോമനോവിച്ചിന്റെയും അസാന്നിധ്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അഗ്നിപരീക്ഷ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആറാം ജയം ലക്ഷ്യമിട്ടെത്തുന്ന കേരള ടീമിന് ഇന്ന് പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. രാത്രി 8 മണിക്കാണ് ആവേശപ്പോരാട്ടം.
മധ്യനിരയിലും മുന്നേറ്റനിരയിലും ടീമിന് ഒരുപോലെ സംഭാവനകൾ നൽകുന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ പരിക്ക് മൂലം കളിക്കുന്നില്ല. ലൂണ ദീര്‍ഘകാലത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണിൽ മൂന്ന് ഗോളും നാലും അസിസ്റ്റുമായി മുന്നില്‍ നിന്ന് നയിക്കുന്ന ലൂണയുടെ അഭാവം മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷിക്കാം. ദിമിത്രിയോസ് ഡയമന്റക്കോസ്, ക്വാമി പെപ്ര, ഡായ്സുകെ സകായ് എന്നിവരിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെല്ലാം.
പ്രതിരോധ നിരയിൽ ലെസ്‌കോവിച്ച് കളിക്കുമെന്ന് താൽക്കാലിക പരിശീലകൻ ഫ്രാങ്ക് ഡോവന്‍ സൂചന നല്‍കിയിരുന്നു. ഐഎസ്എല്ലിൽ 9 കളിയില്‍ നിന്ന് 17 പോയിന്റുമായി നിലവില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. 13 ഗോളുകൾ അടിച്ചപ്പോൾ പത്തെണ്ണം വഴങ്ങിയിട്ടുമുണ്ട്.
അതേസമയം, ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരായ പഞ്ചാബിന് ഒറ്റക്കളി ജയിക്കാനായിട്ടില്ല. വെറും 5 പോയിന്റുമായി 11ാം സ്ഥാനത്താണ്. ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സും പഞ്ചാബും സൂപ്പര്‍കപ്പില്‍ മുഖാമുഖം വന്നത് ഒറ്റത്തവണയാണ്. സൂപ്പര്‍കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു.
എവേ ഗ്രൗണ്ടിലെ മൂന്നാമത്തെ ജയം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സിന് ഇവാന്‍ വുകോമനോവിച്ചിന് സസ്‌പെന്‍ഷന്‍ വലിയ തിരിച്ചടിയാണ്. റഫറിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഒരു മത്സരത്തിൽ നിന്ന് ഇവാനെ വിലക്കിയത്. കൂടെ 50,000 പിഴയും ചുമത്തിയിട്ടുണ്ട്. പകരം സഹപരിശീലകന്‍ ഫ്രാങ്ക് ഡോവനായിരിക്കും നിര്‍ദ്ദേശങ്ങളുമായി ടീമിനൊപ്പമുണ്ടാകുക.
കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിനിടയിലും വുകോമനോവിച്ചിന് വിലക്കുണ്ടായിരുന്നു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം 5 ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് 31നാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്. നാല് കോടിയായിരുന്നു ബ്ലാസ്റ്റേഴ്സിന് പിഴ.
Read More Sports Stories Here
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; പട്ടികയിൽ വമ്പൻ സ്രാവുകൾ
- മഴപ്പേടിയിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 പോരാട്ടം ഇന്ന്; മത്സരം എങ്ങനെ കാണാം?
- ഐപിഎൽ താരലേലത്തിന് ഇനി വെറും ഏഴ് നാളുകൾ കൂടി; താലലേല പട്ടികയിൽ വമ്പൻ സ്രാവുകൾ
- സ്വന്തം ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി
- ക്വാർട്ടറിൽ ചിറകറ്റ് വീണു കേരളം; സഞ്ജുവിന്റെ അഭാവത്തിൽ ഞെട്ടിക്കുന്ന തോല്‍വി