വിവിധ ഭാഷകൾ പഠിക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ ഡ്യുവോലിംഗോ 2023ലെ ആഗോള ഭാഷാ റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തിറക്കി. ലോകമെമ്പാടുമുള്ള 83 ദശലക്ഷത്തിലധികം പഠിതാക്കൾ പ്രതിമാസം 23 ബില്യൺ പാഠങ്ങൾ പൂർത്തിയാക്കിയതായി പ്ലാറ്റ്‌ഫോം റിപ്പോർട്ട് ചെയ്തു. വിവിധ ഭാഷകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും റിപ്പോർട്ട് പരിശോധിച്ചു.
ഇത്തവണയും ഇംഗ്ലീഷ് തന്നെയാണ് ലോകമെമ്പാടും ആളുകൾ പഠിക്കുന്ന ഏറ്റവും പ്രചാരമുള്ള ഭാഷ. 122 രാജ്യങ്ങളിലാണ് ഇംഗ്ലീഷ് ഒന്നാമതെത്തിയത്. 49 ശതമാനം ആഗോള പഠിതാക്കളും പറയുന്നത് വിദ്യാഭ്യാസത്തിനോ ജോലി ആവശ്യങ്ങൾക്കോ വേണ്ടിയാണ് തങ്ങൾ ഇംഗ്ലീഷ് പഠിക്കുന്നതെന്നാണ്. ഇംഗ്ലീഷിന് ഇന്ത്യ നൽകിയ ഈ പ്രാധാന്യവും ശ്രദ്ധേയമായിരുന്നു. 40 ശതമാനം ഇംഗ്ലീഷ് പഠിതാക്കളും ഭാഷാ പഠനത്തിനുള്ള പ്രധാന പ്രചോദനമായി വിദ്യാഭ്യാസത്തെ ഉദ്ധരിച്ചു. നിരവധി ഇന്ത്യക്കാരാണ് ഡ്യുവോലിംഗോയിൽ ഓരോ ദിവസവും പാഠങ്ങൾ പൂർത്തിയാക്കുന്നത്.
ആഗോള റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് കുതിച്ച കൊറിയൻ ഭാഷ ആഗോള ജനപ്രീതിയിൽ നേട്ടമുണ്ടാക്കി. ഇന്ത്യയിൽ ഉൾപ്പെടെ, വർഷം തോറും 75 ശതമാനത്തിൽ അധികം പേരാണ് കൊറിയൻ പഠിക്കാൻ മുന്നോട്ട് വരുന്നത്.
2022നെ അപേക്ഷിച്ച് ഹിന്ദിയും നേട്ടമുണ്ടാക്കി, കഴിഞ്ഞ വർഷത്തേതിൽ നിന്ന് 2 സ്ഥാനം ഉയർത്തി 8-ാം സ്ഥാനത്തോക്കാണ് ഹിന്ദി ഉയർന്നത്. 8.4 ദശലക്ഷത്തിലധികം ആളുകളാണ് ഡ്യുവോലിംഗോയിൽ ഹിന്ദി സജീവമായി പഠിക്കുന്നത്. ഇന്ത്യയിലെ കണക്കുകളിൽ ഇംഗ്ലീഷിനു തൊട്ടുപിന്നിലായി 2-ാം സ്ഥാനത്താണ് ഹിന്ദി.
ഡ്യുവോലിംഗോ ഇന്ത്യയിൽ നടത്തിയ ലാംഗ്വേജ് റിപ്പോർട്ടിൽ, ചില ട്രെന്റുകളും വെളിപ്പെടുത്തി. ഇന്ത്യയിലെ 1022 പേരിൽ നടത്തിയ സർവേയിൽ 61 ശതമാനം ഇന്ത്യക്കാരും ഭാഷ പഠിക്കുന്നത് പുതിയ സംസ്കാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും യാത്ര ചെയ്യാനുള്ള പ്രചോദനം ആയിട്ടുമാണ്.
കൂടാതെ, 53 ശതമാനം ഇന്ത്യക്കാരും ഊന്നി പറയുന്നത്, ഭക്ഷണം ഓർഡർ ചെയ്യുമ്പോഴോ വിദേശ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സ്ഥലങ്ങൾ തേടുമ്പോഴോ ഭാഷ പ്രാധാനമാണ്. 61 ശതമാനം ആളുകൾ പറയുന്നത്, യാത്രയ്ക്കിടെ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പ്രാദേശിക ഭാഷയിലെ അടിസ്ഥാന വാക്യങ്ങൾ പഠിക്കാൻ ശ്രമിക്കുകയാണ് തങ്ങളെന്നാണ്.
Check out More Technology News Here
- നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ