നിരവധി പുതുപുത്തൻ ഫീച്ചറുകളാണ് കുറച്ച് ദിവസങ്ങളായി മെറ്റ വാട്സ്ആപ്പിലും ഇൻസ്റ്റഗ്രാമിലുമായി പരീക്ഷിക്കുന്നത്. സ്വകാര്യത സംരക്ഷിക്കാനും ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും വേണ്ടിയുള്ള മാറ്റങ്ങളാണ് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള ടെക്ക് ഭീമൻ നടത്തിവരുന്നത്. ആ കൂട്ടത്തിലേക്ക് മറ്റൊരു പുതിയ ഫീച്ചറുകൂടി എത്തുകയാണ്, ‘എഐ സ്റ്റിക്കർ ടൂൾ’. എഐ പിന്തുണയോടെ പ്രവർത്തിക്കുന്ന ടൂളിൽ, ഉപയോക്താക്കള്‍ക്ക് ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും പുതിയ സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.
ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകുന്ന ഫീച്ചർ ഉപയോഗിക്കാനായി, ഇൻസ്റ്റഗ്രാമിലെ ക്രിയേറ്റ് ബട്ടണ്‍ ടാപ്പ് ചെയ്താൽ ‘പോൾ, ക്വിസ്’ എന്നിവയ്ക്കു സമീപത്തായി സ്റ്റിക്കര്‍ സെര്‍ച്ച് എന്‍ട്രി ബോക്‌സ് കാണാം, ഇതിൽ ഉപയോക്താക്കൾക്ക് ഫീച്ചർ ഉപയോഗിച്ച് ഇഷ്ടാനുസൃതം സ്റ്റിക്കറ്റുകള്‍ നിര്‍മ്മിക്കാം എന്നാണ് വിവരങ്ങൾ പങ്കുവച്ച ബ്ലോഗ് പോസ്റ്റിൽ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലെ ക്യാമറ ഉപയോഗിച്ചും വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ചും സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാം.
ഐഫോണുകളിൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സവിശേഷതയോട് സമാനമാണ് ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചർ. ഉപയോക്താക്കള്‍ക്ക് ഒറ്റ ക്ലിക്കിലൂടെ ഇമേജില്‍ നിന്ന് ഏത് വസ്തുവും വേര്‍തിരിക്കാനാകും. ഒരിക്കൽ ആഡ് ചെയ്ത സ്റ്റിക്കര്‍ മാറ്റണമെന്നുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് വിഷയം നേരിട്ട് തിരഞ്ഞെടുക്കാം. ജനറേറ്റു ചെയ്ത സ്റ്റിക്കര്‍ നിങ്ങളുടെ റീലിലോ സ്റ്റോറിയിലോ ചേര്‍ക്കാന്‍ ‘സ്റ്റിക്കര്‍ യൂസ്’ ബട്ടണ്‍ ടാപ്പുചെയ്യാം.
സ്റ്റിക്കർ ജനറേറ്റിങ്ങ് ടൂളിനോടൊപ്പം ‘അൺഡു’, ‘റീഡു’ ബട്ടണുകളും റീലിൽ ഉൾപ്പെടുത്താനായി ഇൻസ്റ്റഗ്രാം പദ്ധതി ഇടുന്നുണ്ട്.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ