Cricket-World-Cup-2023: കഴിഞ്ഞ മാസം ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്ന അതേ സ്ലോ പിച്ചിലാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പിന്‍റെ ഫൈനൽ നടക്കാൻ പോകുന്നതെന്നന്നു അറിയുന്നു. പിച്ചിംഗിന് ശേഷം പന്ത് ബാറ്റിൽ എത്താൻ സമയമെടുക്കുന്ന തരത്തില്‍ സ്ലഗ്ഗിഷ് ആവും ട്രാക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റേഡിയത്തിൽ നടന്ന ഓപ്ഷണൽ പരിശീലനത്തിനിടെ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും പിച്ച് വിശദമായി പരിശോധിച്ചു. കറുത്ത മണ്ണിന്‍റെ പിച്ചുകൾ സാധാരണയായി സ്ലഗ്ഗിഷ് ആയിരിക്കും. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ, പാകിസ്ഥാനെ 191 ന് പുറത്താക്കി, ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം രേഖപ്പെടുത്തി.
സ്പിന്നർമാർക്ക് എഡ്‌ജ് കിട്ടാന്‍ സാധ്യതയുള്ള പിച്ച്
സ്പിന്നർമാർക്ക് എഡ്‌ജ് കിട്ടാന്‍ സാധ്യതയുള്ള തരത്തിലാവും ഫൈനല്‍ പിച്ച് എന്നും വിവരമുണ്ട്.
പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവര്‍ ചേര്‍ന്ന ഫാസ്റ്റ് ബൗളിംഗ് യൂണിറ്റിന്‍റെ ഡീസന്റ് ആയ പേസ് ആണ് ഓസ്‌ട്രേലിയൻ ടീം പിന്തുടരുന്നത്. സമീപകാലത്തെ ഏറ്റവും മികച്ച പേസ് ബൗളിംഗ് നിരയാണ് ഇന്ത്യൻ ടീമിനുമുള്ളത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം മുഹമ്മദ് ഷമിയും ചേരുന്ന ഒന്ന്.
വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ സെമി കളിച്ചതു മുതൽ പിച്ചുകൾ ചര്‍ച്ചയില്‍ വരുന്നുണ്ട്.
ബിസിസിഐ പിച്ചുകൾ മാറ്റിയെന്നാരോപിച്ച്, വാംഖഡെ സ്‌റ്റേഡിയത്തിൽ പുല്ല് വെട്ടിമാറ്റി സ്ലോ ട്രാക്ക് ഉണ്ടാക്കാൻ ടീം മാനേജ്‌മെന്റ് ക്യൂറേറ്റർമാരോട് ആവശ്യപ്പെട്ടത് എങ്ങനെയെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ടീം ‘ഹോം’ സാഹചര്യങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചു എന്ന ഈ വിവാദം മാറ്റിനിർത്തിയാൽ ഈ ലോകകപ്പിൽ തിളക്കമേറിയ ഏടാണ് ഇന്ത്യയ്ക്ക്.
Read in English: World Cup final likely on same slow pitch as India-Pakistan game at Ahmedabad