എഐ പവേർഡ് കോൺവർസേഷണൽ ടൂളുമായി യൂട്യൂബ്. വീഡിയോകളെപ്പറ്റി കൂടുതലറിയാൻ ആഗ്രഹിക്കുന്ന ഉപയാക്താക്കളെ ലക്ഷ്യം വച്ചാണ് യൂട്യൂബിന്റെ ഈ പുതിയ ഫീച്ചർ. ഇതിലുടെ ഉപയോക്താക്കൾക്ക് അവർ കാണുന്ന വീഡിയോകളുടെ ഉള്ളടക്കത്തെപ്പറ്റി കൂടുതലറിയാൻ യൂട്യൂബിനോട് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ അറിയാനും സാധിക്കുന്നു. കൂടാതെ നമ്മൾ കാണുന്ന വീഡിയോകൾ അനുസരിച്ച് പ്ലേബാക്കിനെ തടസപ്പെടുത്താതെ റെക്കമൻറേഷൻസ് നൽകുകയും ചെയ്യുന്നു. നിലവിൽ റെക്കമന്റേഷൻസ് യൂട്യൂബിൽ ലഭ്യമാണെങ്കിലും ഇതിന്റെ കൃത്യത പലപ്പോഴും ശരിയായിരിക്കണമെന്നില്ല. അതോടൊപ്പം പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോ കാണുന്നവർക്ക് എഐ ഉപയോഗിച്ച് ക്വിസ്സുകൾക്ക് ഉത്തരം നൽകാനും യൂട്യൂബ് അവസരം നൽകുന്നു.
തിരഞ്ഞെടുത്ത വീഡിയോകളിൽ ദൃശ്യമാകുന്ന ‘✨Ask’ ബട്ടണിൽ ടാപ്പുചെയ്യുന്നതിലൂടെ ജനറേറ്റീവ് എഐ ഫീച്ചർ ഉപയോഗിക്കാൻ കഴിയുന്നു, കൂടാതെ ഇതിലൂടെ ചാറ്റ് ജിപിറ്റിയോട് ചോദ്യം ചോദിക്കുന്നതിനു സമാനമായ രീതിയിൽ, വീഡിയോയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. തിരഞ്ഞെടുത്തിട്ടുള്ള കുറച്ച് ആളുകൾക്ക് മാത്രമാണ് നിലവിൽ ഫീച്ചർ ലഭ്യമാകുന്നത്. കൂടാതെ ഇത് യുഎസിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്, വരും ആഴ്‌ചകളിൽ അൻഡ്രോയിഡ് ഫോണുകളിലും കൂടുതൽ യൂട്യൂബ് പ്രീമിയം അംഗങ്ങളിലേക്കും ഇത് അവതരിപ്പിക്കുമെന്ന് കമ്പനി പറയുന്നു.
എഐ സമ്മറൈസ്ഡ് കമന്റ്
ദൈർഘ്യമേറിയ വീഡിയോകളുടെ കമന്റുകൾ തരംതിരിച്ചുകൊണ്ടാണ് സമ്മറൈസ്ഡ് ഫീച്ചർ പ്രവർത്തിക്കുന്നത്, ഇത് യൂട്യൂബർമാർക്ക് സംഭാഷണങ്ങളിലേക്ക് പെട്ടെന്ന് കടന്നുചെല്ലാനും പുതിയ വീഡിയോ സൃഷ്‌ടിക്കുന്നതിനും പ്രചോദനമാവും.
പ്രസദ്ധീകരിച്ച കമന്റുകൾ മാത്രമായിരിക്കും വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുക, ഇതിൽ റിവ്യു ചെയ്യുന്നതോ ബ്ലോക്ക് ചെയ്യപ്പെട്ടതോ ആയ കമന്റുകൾ ഉൾപ്പെടുത്തില്ലെന്നാണ് യൂട്യൂബ് പറയുന്നത്. ഒരു ടോപ്പിക്കിന് കീഴിൽ തരംതിരിച്ചിട്ടുള്ള എല്ലാ കമന്റുകളും ക്രിയേറ്റർക്ക് ഡിലീറ്റാക്കാനും കഴിയും. പരീക്ഷണം നിലവിൽ വളരെ ചുരുക്കം ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ, കൂടാതെ എല്ലാ വീഡിയോകളിലും ലഭ്യമല്ല.
യൂട്യൂബ് പ്രീമിയം അംഗങ്ങൾക്ക് ഫീച്ചർ നിലവിൽ ലഭ്യമാണ്, പുതിയ ഫീച്ചറുകൾ യൂട്യൂബിന്റെ എക്സ്പിരിമെന്റൽ ഹബ്ബിൽ ലഭ്യമാകും, ഇവിടെ നിന്നും ഉപയോക്താക്കൾ ഫീച്ചർ തിരഞ്ഞെടുക്കാവുന്നതാണ്.
എഐ സേവനങ്ങൾ കൂടാതെ യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ ‘പ്ലേ സംതിങ്ങ്’ ബട്ടണും പരീക്ഷിക്കുന്നതായി റിപ്പേർട്ടുകളുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, എന്താണ് കാണേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെങ്കിൽ വിവിധങ്ങളായ വീഡിയോ പ്ലേ ചെയ്യുന്നതാണ് സംവിധാനം.
Check out More Technology News Here
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- ഗൂഗിളിൽ തിരയുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പ്രത്യക്ഷപ്പെടുന്നത് എങ്ങനെ തടയാം?