മെൽബൺ : ഓസ്ട്രേലിയയിലുടനീളം ദശലക്ഷ കണക്കിന് ആളുകളെ ബുദ്ധിമുട്ടിലാക്കി, രാജ്യത്തെ ടെലികോം മേഖലയിലെ മുൻ നിര സേവന ദാതാക്കളായ OPTUS.
ഇന്ന് പുലർച്ചെ 04.30 മുതലാണ്അ വരുടെ സേവനങ്ങൾ നിലച്ചത്. ഇതൊരു അപ്രതീക്ഷിതമായി ഉണ്ടായ സാങ്കേതിക പിഴവാണെന്നും, ഇന്നുച്ചയോടെ ശരിയാകുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. OPTUS മായി ബന്ധപ്പെട്ട മൊബൈൽ, ഇന്റർനെറ്റ്, മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിവയെല്ലാം തന്നെ ഇതിന്മൂലം നിലച്ചിരിക്കുകയാണ്. ആതുര സേവനരംഗം, ബാങ്കിംഗ് മേഖല, മറ്റ് ബിസിനസുകൾ എന്നിവയെല്ലാം OPTUS Outage നന്നേ ബാധിച്ചിട്ടുണ്ട്.
Optus ന്റെ ഉപ സേവന വിഭാഗമായ Lyca, Lebra തുടങ്ങീ ഒട്ടേറെ രണ്ടാം നിര സേവന ദാതാക്കളെയും ഈ Outage നിസ്സഹയാരാക്കിയിട്ടുണ്ട്.
ഇതൊരു ഹാക്കിങ് അല്ലെന്നും, സാങ്കേതിക തകരാർ മാത്രം ആണെന്നുമാണ് OPTUS അധികൃതർ പറയുന്നത്.
ഇത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്നാ ചോദ്യത്തിന്, ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും, എന്നാൽ അവരെ സന്തോഷിപ്പിക്കാൻ ഉതുകുന്ന ക്രിയാത്മക പാക്കേജ് പിന്നീട് ചെയ്യുമെന്നും OPTUS പ്രസ്താവിച്ചു.