റീൽസിൽ പാട്ട് ഉൾപ്പെടുത്താറുണ്ടോ നിങ്ങൾ, എങ്കിൽ ഈ പുതിയ മാറ്റം നിങ്ങൾക്കു വേണ്ടിയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗാനങ്ങൾ ചോർക്കുമ്പോൾ അതിന്റെ വരികൾ സ്ക്രീനിൽ താളത്തിനനുസരിച്ച് തെളിഞ്ഞ് വരുന്നത് എല്ലാവരും തന്നെ ഉപയോഗിച്ചിട്ടുണ്ടാകും, നിലവിൽ സ്റ്റോറികളിൽ ലഭിക്കുന്ന ഈ ഫീച്ചർ ഇനി മുതൽ റീലുകളിലും ലഭ്യമാകും.
സ്റ്റോറികളിലേതുപോലെതന്നെ റീലുകളിലും, വളരെ അനായാസം വരികൾ കൂട്ടിച്ചേർക്കാം, കൂടാതെ അക്ഷരങ്ങളുടെ നിറവും, ഡിസൈനും, വലിപ്പവും, സ്ഥാനവും പോസ്റ്റിനിണങ്ങിയ രീതിയിൽ ക്രമീകരിക്കാം. അടുത്തിടെ ഡിഎമ്മിൽ സെൽഫി വീഡിയേകൾ ഉൾപ്പെടുത്തുമെന്നും ഇൻസ്റ്റഗ്രം അറിയിച്ചിരുന്നു.
ടിക്-ടോക് തുടങ്ങിവച്ച ഷോർട്ട് വീഡിയോ സംസ്കാരം ടിക്-ടോകിന്റെ നിരോധനത്തോടെ ഇൻസ്റ്റഗ്രാം ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നതും റീലുകളിലാണ്, പ്രത്യേകിച്ച് യുവതലമുറ.
ഇൻസ്റ്റാഗ്രാം റീലുകളിലേക്ക് ലിറിക്സ് ചേർക്കുന്നത് എങ്ങനെയെന്നു നോക്കാം
- ഇൻസ്റ്റാഗ്രാം ആപ്പിൽ സ്ക്രീനിന് താഴെയുള്ള റീൽസ് ഐക്കണിൽ ടാപ്പ് ചെയ്യുക.
- തുറന്ന വരുന്ന സ്‌ക്രീനിന് മുകളിലുള്ള മ്യൂസിക് ഐക്കണിൽ ടാപ്പുചെയ്‌ത് ലൈബ്രറിയിൽ നിന്നോ നിങ്ങളുടെ സ്വന്തം ശബ്ദത്തിൽ നിന്നോ ഒരു ഗാനം തിരഞ്ഞെടുക്കുക.
- സ്‌ക്രീനിന് ചുവടെയുള്ള ലിറിക്‌സ് ഐക്കണിൽ ടാപ്പുചെയ്‌ത് അക്ഷരങ്ങൾക്കായി ഫോണ്ടും നിറവും തിരഞ്ഞെടുക്കുക.
- സ്ക്രീനിൽ ആവശ്യമുള്ള സ്ഥാനത്തേക്ക് അക്ഷരങ്ങൾ നീക്കുക, നിങ്ങക്കാവശ്യമുള്ള വരികളുടെ ഭാഗം തിരഞ്ഞെടുക്കാൻ സ്ലൈഡർ ഉപയോഗിക്കാം.
- ഡൺ ബട്ടണിൽ ടാപ്പുചെയ്‌ത് പതിവുപോലെ നിങ്ങളുടെ റീൽ എഡിറ്റുചെയ്യുന്നതും പങ്കിടുന്നതും തുടരുക.