ഏതൊരു സദ്യവട്ടത്തിലും പ്രധാനിയായി ഉണ്ടാകുന്ന ഒരു വിഭവമാണ് സാമ്പാര്‍. സാമ്പാര്‍ ഇല്ലാതെ ഒരു കല്ല്യാണസദ്യപോലും ഇല്ല. പലരും പലതരത്തിലാണ് സാമ്പാര്‍ തയ്യാറാക്കുന്നത്. ചിലര്‍, നന്നായി നാളികേരം വറുത്തരച്ച് വെക്കും. ചിലര്‍ സാമ്പാര്‍ പൊടി ഇട്ട് വെക്കും. ചിലര്‍ പച്ചക്കറികള്‍ നന്നായി ചേര്‍ത്ത് തയ്യാറാക്കും. ചിലര്‍ ആകപ്പാടെ തക്കാളിയും വെണ്ടക്കായും ചേര്‍ത്ത് തയ്യാറാക്കും. ഒട്ടുമിക്ക കല്ല്യാണ സാമ്പാറിലും തക്കാളി, വെണ്ടക്ക, മുരിങ്ങക്ക, സവാള എന്നിവയാണ് പ്രധാന കഷ്ണങ്ങളായി കാണാറുള്ളത്. ഈ സാമ്പാറില്‍ വെണ്ടക്ക ചേര്‍ക്കാന്‍ പലരും മടിക്കും. കാരണം, ചിലപ്പോള്‍ സാമ്പാറിന് കൊഴുപ്പ് കൂടും, അല്ലെങ്കില്‍ വെന്ത് ഉടഞ്ഞ് കിടക്കുന്നതിനാല്‍ പലര്‍ക്കും ഇത് താല്‍പര്യം കാണാറില്ല. എന്നാല്‍ സാമ്പറില്‍ വെണ്ടക്ക ചേര്‍ത്താല്‍ നിരവധി ഗുണങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.