ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതഭാരം. ഭാരം കുറയ്ക്കാനും കൂട്ടാനുമൊക്കെ വ്യത്യസ്തമായ പല ഡയറ്റുകളും ആളുകൾ പിന്തുടരാറുണ്ട്. പൊതുവെ ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തോടൊപ്പം വ്യത്യസ്തമായ പല ഡയറ്റുകളും പിന്തുടരാറുണ്ട്. പലരും സപ്ലിമെൻ്റുകളും കഴിക്കുന്നത് പതിവാണ്. എന്നാൽ അശാസ്ത്രീയമായ ഡയറ്റും മറ്റും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത ഏറെ കൂടുതലാണ്. ഡോക്ടറുടെയോ അല്ലെങ്കിൽ വിദഗ്ധരുടെയോ അഭിപ്രായം കേട്ട ശേഷം മാത്രം ഡയറ്റുകൾ പിന്തുടരാൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്. എന്നാൽ ചില ഡയറ്റുകൾ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.