ബാർലി വെള്ളം എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് ബാർലി വെള്ളം. പണ്ട് കാലം മുതലെ ആളുകൾ പല രോഗങ്ങൾക്കും പരിഹാരമായി ബാർലി വെള്ളം ഉപയോഗിക്കാറുണ്ട്. വീട്ടു വൈദ്യങ്ങളിൽ ഇഷ്ടപ്പെടുന്ന ആളുകൾ ഇപ്പോഴും ഇത്തരത്തിലുള്ള രീതികൾ പിന്തുടരാറുണ്ട്. ഒരുപക്ഷെ വീട്ടിലെ അടുക്കളയിൽ കയറി നോക്കിയാൽ പല രോഗങ്ങൾക്കുമുള്ള പരിഹാരം അവിടെ തന്നെ കാണുമെന്ന് പറയാം. ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ബാർലി. ചില രോഗങ്ങൾക്ക് ബാർലി വെള്ളം കുടിക്കുന്നത് ഏറെ ഗുണങ്ങൾ നൽകുന്നു.