ദുബായ് > കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രാദേശിക എക്സ്ചേഞ്ച് ഹൗസിനെതിരെ യുഎഇ സെൻട്രൽ ബാങ്ക് സാമ്പത്തിക നടപടി സ്വീകരിച്ചു.
4,800,000 ദിർഹം പിഴയാണ് ചുമത്തിയത്. കേന്ദ്ര ബാങ്കിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള രാജ്യത്തിന്റെ നിയന്ത്രണങ്ങൾക്ക് അനുസൃതമായാണ് തീരുമാനം.