രക്തത്തില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീന്‍ ആണ് ഹീമോഗ്ലോബിന്‍. നമ്മളുടെ ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കുന്നതിനും അതുപോലെ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഓക്സിജന്‍ എത്തിക്കുന്നതിനും ഹീമോഗ്ലോബിന്‍ സഹായിക്കുന്നുണ്ട്. നമ്മളുടെ ശ്വാസകോശം മുതല്‍ ഹൃദയം വരെ കൃത്യമായി പരവര്ത്തിക്കണമെങ്കില് ഓക്സിജന്‍ വേണം. എന്നാല്‍, പലര്‍ക്കും ഹീമോഗ്ലോബിന്‍ വളരെ കുറഞ്ഞിരിക്കുന്നത കാണാം. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കുന്നതിനായി നിങ്ങള്‍ മരുന്ന് വാങ്ങി കഴിക്കാതെ നല്ല വിറ്റമിന്‍സ് അടങ്ങിയ ആഹാരങ്ങള്‍ കഴിച്ചാല്‍ മതി. ഇത്തരത്തില്‍ ഹീമൊഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കണം എന്ന് നോക്കാം.