അമിതവണ്ണം പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ആഹാര രീതിയുമൊക്കെ തന്നെയാണ് പലരുടെയും അമിതവണ്ണത്തിന് പുറകിലുള്ള കാരണങ്ങൾ. ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെ പലരുടെയും മനസിനെയും മോശമായി ബാധിക്കാറുണ്ട്. അതുകൊണ്ട് ശരീരത്തെ സ്നേഹിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. അതിന് ഉദ്ദാഹരണമായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത ഫുഡ് ഡെലിവറി ആപ്പിൻ്റെ സ്ഥാപകനായ ദീപേന്ദ്രർ ഗോയലിൻ്റേത്. സ്വന്തം ഫിറ്റ്നസ് യാത്രയുടെ വിശേത്തെക്കുറിച്ച് ദീപേന്ദ്രർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് പുറത്ത് വിട്ടത്.