ഭക്ഷണം കഴിച്ച ശേഷം നടക്കുന്ന സ്വഭാവം പല മലയാളികൾക്കുമുള്ളതാണ്. ഭക്ഷണ ശേഷം പെട്ടെന്ന് കിടക്കരുതെന്ന് പലരും പറയാറുണ്ട്. എന്നാൽ നടക്കുന്നത് നല്ലതാണോ എന്ന സംശയം പലർക്കുമുണ്ട്. എത്ര ദൂരം നടക്കണം എന്നും പലരും ആശങ്കപ്പെടാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ അതിന് ശേഷമുള്ള പ്രവർത്തനങ്ങളും ഏറെ നല്ലതാണ്. ആയുർവേദം പറയുന്നത് അനുസരിച്ച് ഉച്ച ഭക്ഷണത്തിന് ശേഷം 100 സ്റ്റെപ്പ്സ് നടക്കുന്നത് ഏറെ നല്ലതാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ ഭക്ഷണത്തിന് ശേഷം കുറച്ച് നടക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു.