ഈ അടുത്ത കാലത്തായി പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ജീവിതശൈലി രോഗങ്ങളായി പ്രമേഹവും കൊളസ്ട്രോളുമൊക്കെ മാറി കൊണ്ടിരിക്കുകയാണ്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ തന്നെയാണ് ഈ രോഗത്തിൻ്റെ പ്രധാന കാരണം. പ്രായഭേദമന്യേ ആരെയും ബാധിക്കുന്നതാണ് പ്രമേഹം. കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. പ്രമേഹം മൂലം സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതേക്കുറിച്ച് Dr. Sandeep Reddy, Senior Endocrinologist, Kamineni Hospitals, Hyderabad സംസാരിക്കുന്നു.















