ദുബായ്> ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ)യുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക സൗരോർജ സമ്മേളനം നവംബർ 15 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. 36 രാജ്യങ്ങളിൽ നിന്നുള്ള 95 സർവകലാശാലകളിലെ ഗവേഷകരും വിദഗ്ധരും സമ്മേളനത്തിന്റെ ആദ്യ സെഷനിൽ പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.
ശാസ്ത്രജ്ഞർ, ഗവേഷകർ, നിക്ഷേപകർ, അന്താരാഷ്ട്ര പ്രസംഗകർ എന്നിവർ സൗരോർജ മേഖലയിലെ നൂതനമായ ആശയങ്ങൾ പരസ്പരം കൈമാറുകയും കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുകയും ചെയ്യും.മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ 28 സെഷനുകളാണുണ്ടാവുക. സമ്മേളനത്തിൽ 25ാമത്തെ സെഷനിലാണ് ജലം, ഊർജം,സാങ്കേതികവിദ്യ, പരിസ്ഥിതി പ്രദർശനം എന്നിവയിൽ ചർച്ചകളും പ്രബന്ധ അവതരണവും ‘ദേവ’ സംഘടിപ്പിക്കുന്നത്.
2050ഓടെ ദുബായിയുടെ ഊർജ ഉറവിടം 100 ശതമാനവും ശുദ്ധ ഊർജമാഊർജമായി മാറ്റാൻ ലക്ഷ്യമിടുന്ന കാർബൺ ന്യൂട്രൽ സ്ട്രാറ്റജി 2050ന്റെയും ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജിയുയുടെയും ഭാഗമായുള്ള ഗ്രീൻ ഹൈഡ്രജൻ, ജലവൈദ്യുത ഊർജം, സൗരോർജം, ഫോട്ടോവോൾട്ടിക് എനർജി എന്നിവ ഉൾപ്പെടെ സുസ്ഥസ്ഥിര, പുനരുപയോഗ ഊർജ മേഖലയിലെ വികസനത്തിനും ഗവേഷണതലിയ പ്രാധാന്യമാണ് ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി നൽകുന്നത് .















