ആരോഗ്യകരമായ ഭക്ഷണശൈലി എന്ന് പറയുന്നത് വളരെ പ്രധാനമാണ്. കൃത്യമായ രീതിയിലുള്ള ഭക്ഷണക്രമം ശരീരത്തിന് കൂടുതൽ ഗുണങ്ങൾ നൽകും. പക്ഷെ എന്തൊക്കെ ഭക്ഷണങ്ങൾ ഏതൊക്കെ രീതിയിൽ കഴിക്കുന്നു എന്നതാണ് പ്രധാനം. പ്രോസസ്സ്ഡ് ഫുഡുകളുടെയും അതുപോലെ ഫാസ്റ്റ് ഫുഡുകളുടെയും കാലമാണിത്. പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്ന സ്വാഭാവം ചിലർക്കെങ്കിലും ഉണ്ട്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഉദ്ദാഹരണത്തിന് ഉച്ചയ്ക്ക് കഴിക്കുന്ന ഊണിനൊപ്പം ഫ്രൂട്ട്സ് കഴിക്കുന്ന സ്വാഭാവമുള്ള ചിലരെങ്കിലും കാണും. പക്ഷെ ഇത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്ന് പ്രശസ്ത ആയുർവേദ ഡോക്ടർ ഡിമ്പിൾ ജഗ്ഡ പറയുന്നു.