തിരുവനന്തപുരം > ഏക സിവിൽകോഡിനെക്കുറിച്ചുള്ള ചർച്ചകൾഅനാവശ്യമാണെന്ന ശശി തരൂരിന്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻപാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വ്യക്തിയുടെ അഭിപ്രായമല്ല പാർടിയുടെ അഭിപ്രായമാണ് മുഖ്യം. ഏകസിവിൽകോഡിന് എതിരാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫും അക്കാര്യത്തിൽവ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. ലീഗ് അതിനൊപ്പമാണെന്നും സാദിഖലി തങ്ങൾമാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.