കോഴിക്കോട് > യുഡിഎഫ് വിപുലീകരണത്തെക്കുറിച്ച് ഇപ്പോൾചർച്ചയില്ലെന്ന് കൺവീനർ എം എം ഹസൻ. അതേസമയം ഏത് പാർടിയിൽ നിന്ന് ആരുവന്നാലും കോൺഗ്രസ് സ്വീകരിക്കും. ഏക സിവിൽകോഡിനെതിരെ സംഘടിപ്പിച്ച സെമിനാറിലൂടെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി സിപിഐ എം. ഈ വിഷയത്തിൽ യുഡിഎഫ് 29ന് തിരുവനന്തപുരത്ത് ബഹുസ്വരതാസംഗമം നടത്തുമെന്നും ഹസൻവാർത്താലേഖകരോട് പറഞ്ഞു.