നമ്മുടെ പാദത്തിന്റെ ശരിയായ രൂപം അടിഭാഗത്ത് നിന്നും ആര്‍ച്ച് പോലെയാണ്. അതായത് പാദത്തിന്റെ നടുഭാഗം അല്‍പം ഉള്ളിലേയ്ക്ക് വളഞ്ഞ്. എന്നാല്‍ ചിലര്‍ക്കിത് ഫ്‌ളാറ്റ് ഫുട്ട് അഥവാ പരന്ന പാദമായിരിയ്ക്കും. ചെറുപ്പത്തില്‍ തന്നെ ഇത് കണ്ടു വരും. ഇത് വളര്‍ന്ന് കഴിയുമ്പോള്‍ പലപ്പോഴും പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. കാലുകളില്‍ വേദന പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് ഇടയാക്കും. തീരെ കുഞ്ഞായിരിയ്ക്കുമ്പോള്‍ കാല്‍പാദത്തിനടിയില്‍ ആര്‍ച്ച് കാര്യമായുണ്ടാകില്ല. എന്നാല്‍ കുഞ്ഞ് വളരുന്തോറും ആര്‍ച്ച് കാണപ്പെടുന്നു. ചിലരില്‍ ഇതുണ്ടാകുന്നില്ല. അപ്പോഴാണ് പ്രശ്‌നമാകുന്നത്.