ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരം സജീവമായി നിലനിർത്താനും അതുപോലെ രോഗങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും ഭക്ഷണത്തോടൊപ്പം പോഷകങ്ങളാൽ സമ്പന്നമായ കുറച്ച് നട്‌സും ഡ്രൈ ഫ്രൂട്ട്‌സും കഴിക്കണം. ഇവയിൽ എല്ലാം മികച്ച ഫൈബർ, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ അടുത്ത കാലത്തായി പലരും ഭക്ഷണത്തോടൊപ്പം ഫ്ലാക്സ് സീഡ്സും ഉപയോഗിക്കാറുണ്ട്. ധാരളം പോഷകങ്ങൾ അടങ്ങിയ ഫ്ലാക്സ് സീഡ്സ് ക്യാൻസർ സാധ്യത കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും ഏറെ സഹായിക്കുന്നതാണ്.