പെറുവില്‍ ഗില്ലിന് ബാരേ സിന്ഡ്രോംകാരണം 90 ദിവസത്തെ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഗില്ലിന് ബാരേ സിന്‍ഡ്രോം എന്ന രോഗം പടര്‍ന്ന് പിടിയ്ക്കുന്നതാണ് കാരണം. ഇത് ഒരു അപൂര്‍വ ഓട്ടോ ഇമ്യൂണ്‍ രോഗമാണ്. നമ്മുടെ ശരീരത്തിലെ പ്രതിരോധ സിസ്റ്റം തന്നെ നമ്മുടെ കേന്ദ്ര നാഡീവ്യവസ്ഥയെ ആക്രമിയ്ക്കുന്ന ഒന്നാണിത്. ഈ രോഗം ഉടനടി ചികിത്സ വേണ്ടുന്ന അവസ്ഥയാണ് ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ താമസിയാതെ തന്നെ ചികിത്സ തേടുന്നത് കൂടുതല്‍ ഗുരുതരാവസ്ഥയുണ്ടാകാതെ തടയുന്നു. നാഡികളെ ബാധിയ്ക്കുന്ന ഈ രോഗം ശരീരത്തിന്റെ ചലന ശേഷിയെ തന്നെ ബാധിയ്ക്കാനും ശരീരം തളര്‍ത്താനും കഴിയുന്ന ഒന്നാണ്.