ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും നിരവധി രോഗങ്ങൾക്ക് കാരണമാകുന്നത്. കൃത്യമായ വ്യായാമവും ഭക്ഷണശൈലിയുമൊന്നും പിന്തുടരാതിരിക്കുന്നത് പലരുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. തിരക്കിട്ടുള്ള ജീവിതത്തിനിടയിൽ പലരും ആരോഗ്യ ശ്രദ്ധിക്കാൻ മറക്കുന്നതും രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ശരിയായ ജീവിതശൈലി ഒരു പരിധി വരെ ആളുകളോ ആരോഗ്യത്തോടിരിക്കാൻ സഹായിക്കും. ദീർഘനേരം ഇരിക്കുന്നതും കിടക്കുന്നതുമൊക്കെ പലപ്പോഴും അത്ര നല്ലതല്ല. ഇത്തരത്തിൽ ദിവസവും ശ്രദ്ധിക്കാതെ പോകുന്ന ഈ തെറ്റുകൾ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു.