പ്രമേഹം അഥവാ ഡയബെറ്റിസ് എന്നത് നമ്മുടെ പല അവയവങ്ങളേയും ബാധിയ്ക്കുന്ന ഒന്നാണ്. വേണ്ട രീതിയില്‍ നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ ആന്തരികാവയവങ്ങളെ മോശമായ രീതിയില്‍ ബാധിയ്ക്കുന്ന ഇത് സൈലന്റ് കില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന് കൂടിയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല, മുടി പ്രശ്നങ്ങള്‍ കൂടി വരുത്തുന്ന ഒന്നാണ് ഇത്. മുടി കൊഴിച്ചിലിന് ഉള്‍പ്പെടെ ഇത് വഴിയൊരുക്കുന്നു.