കൊച്ചി> ദിവസം മുഴുവൻ നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ ചൊവ്വാഴ്ച റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്ത് ഓഹരിവിപണി. സെൻസെക്സ് 274 പോയിന്റ് ഉയർന്ന് 65,479ൽ വ്യാപാരം അവസാനിപ്പിച്ചു. 502 പോയിന്റ് ഉയർന്ന് 65,673ലെത്തി റെക്കോഡ് നേട്ടവും സെൻസെക്സ് കൈവരിച്ചു. നിഫ്റ്റി എക്കാലത്തെയും ഉയർച്ചയായ 19,434 നിലവാരം തൊട്ടിരുന്നു. 66 പോയിന്റ് (0.34 ശതമാനം) ഉയർന്ന് 19,389ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
തുടർച്ചയായ അഞ്ച് വ്യാപാര സെഷനുകളിലായി ഉയർച്ചയിലാണ് സൂചികകൾ. ഏഷ്യൻ കറൻസികൾ നേരിട്ട തളർച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാനും കാരണമായി.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ റെക്കോഡ് നേട്ടം കൈവരിച്ചു. ഐടി, പൊതുമേഖലാ ബാങ്കിങ് ഓഹരികളാണ് വിപണിയെ തുണച്ചത്. ഓട്ടോ, മെറ്റൽ, സ്വകാര്യ ബാങ്ക്, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളും തകർച്ച രേഖപ്പെടുത്തി.