അതിവേഗം വളരുന്ന ഒരു ഡിജിറ്റൽ ലോകത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. കമ്പ്യൂട്ടറും മൊബൈലും ഒന്നുമില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ലെന്നതാണ് സത്യം. മാറി കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിനൊപ്പം സഞ്ചരിക്കാൻ ടെക്നോളജിയെ കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. മനുഷ്യൻ്റെ ജോലി ഒരി പരിധി വരെ എളുപ്പമാക്കാൻ കമ്പ്യൂട്ടറുകൾ സഹായിക്കാറുണ്ട്. ദൈനംദിന ജീവിതത്തിൽ കമ്പ്യൂട്ടർ ഉപയോഗം വളരെയധികം വർധിച്ച് വരികയാണ്. ദിവസം മുഴുവൻ കമ്പ്യൂട്ടറിൻ്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർക്ക് പൊതുവെ ഉദാസീനമായ ജീവിതശൈലി ആയിരിക്കും. ഇതുമൂലം ഇത്തരക്കാർക്ക് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അടുത്തിടെ നടത്തിയ ഒരു ഗവേഷണ പ്രകാരം, കഠിനമായി ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകൾക്ക് നടുവേദന, കഴുത്ത് വേദന, കൈ വേദന തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. കൂടാതെ, മൌസ് പിടിച്ച് ജോലി ചെയ്യുന്നത് കൊണ്ട് മറ്റ് ചില പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.