കോട്ടയം
എംജി സർവകലാശാല 29ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും പൊതു അവധിയായതിനാൽ മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. തിരുവല്ല, സെന്റ് മേരീസ് വിമെൻസ് കോളേജിൽ 29, 30 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് -മാർച്ച് 2023 പരീക്ഷകളുടെ(സിഎസ്എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019––2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പ്രാക്ടിക്കൽ ജൂലൈ മൂന്ന്, നാല് തീയതികളിലേക്ക് മാറ്റി.
കോന്നി എസ്എഎസ് എസ്എൻഡിപി യോഗം കോളേജിൽ 29, 30 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി മാർച്ച് 2023 പരീക്ഷകളുടെ(സിഎസ്എസ് -2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019-–-2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ നാല്, അഞ്ച് തീയതികളിലേക്ക് മാറ്റി.
വ്യാഴാഴ്ച നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി ഫെബ്രുവരി 2023 പരീക്ഷയുടെ(സിഎസ്എസ്. 2021 അഡ്മിഷൻ റഗുലർ, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ജൂലൈ നാലിലേക്ക് മാറ്റി.