ഉറക്കത്തില്‍ ഇടയ്ക്ക് എപ്പോഴെങ്കിലും ദു:സ്വപ്നം കാണാത്തവര്‍ ചുരുങ്ങും. എന്നാല്‍ ചിലരുണ്ട്. ഇടയ്ക്കിടെ, അല്ലെങ്കില്‍ സ്ഥിരമായി ഉറക്കത്തില്‍ ദു:സ്വപ്നം കാണുന്നവര്‍. നാം നമ്മുടേതായ രീതിയില്‍ ഇതിന് പല വ്യാഖ്യാനങ്ങളും നല്‍കാറുണ്ടെങ്കിലും ഇത് ആരോഗ്യവുമായി ബന്ധപ്പെടുത്തി കാണാവുന്ന ഒന്നാണ്. ഇത്തരം പേടിസ്വപ്നങ്ങള്‍ പാരാസോമ്നിയ എന്ന ഒരു പ്രത്യേക സ്ലീപ്പ് ഡിസോര്‍ഡറുമായി ബന്ധപ്പെടുത്തുന്ന ഒന്നാണ്. ഉറങ്ങുമ്പോഴുണ്ടാകുന്ന അസ്വാരസ്യപ്പെടുത്തുന്ന ഇത്തരം അനുഭവങ്ങള്‍ സാധാരണയുണ്ടാകാറ് റാഡിപ് ഐ മൂവ്മെന്റ് അഥവാ റെം (REM) എന്നറിയപ്പെടുന്ന ഉറക്കത്തിന്റെ സ്റ്റേജിലാണ്.ഉറക്കത്തിലെ ഇത്തരം ദു:സ്വപ്നങ്ങള്‍ക്ക് പുറകില്‍ ആരോഗ്യശാസ്ത്രം വിശദീകരിയ്ക്കുന്ന ചില കാരണങ്ങളുമുണ്ട്.