സമീകൃതാഹാരമാണ് മുട്ട. നോണ്‍ വെജ്, വെജ് ഗണത്തില്‍ ഒരുപോലെ പെടുത്താവുന്ന ഒന്ന്. മുട്ട മാത്രം കഴിയ്ക്കുന്ന വെജിറ്റേറിയന്‍കാരുമുണ്ട്. പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ ഒരു പിടി പോഷകങ്ങളുടെ ഉറവിടമാണ് മുട്ട. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ധാരാളമുണ്ട്. ഏത് പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് മുട്ട. തീരെ ചെറിയ കുഞ്ഞുങ്ങള്‍ ഒഴികെ. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഒരുമിച്ചടങ്ങിയ മുട്ട ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.