കണ്ണിൻ്റെ കാഴ്ചയെ ബാധിക്കുന്ന പ്രശ്നമാണ് തിമിരം. തിമിരം മൂലം തകരാറിലാകുന്ന കാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള സാധാരണമായ ഒരു പ്രക്രിയയാണ് തിമിര ശസ്ത്രക്രിയ. അണുബാധയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെങ്കിലും, ഒപ്റ്റിമൽ ഫലങ്ങൾ ഉറപ്പാക്കുന്നതിനും സങ്കീർണതകൾ കുറയ്ക്കുന്നതിനും പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. വളരെയധികം ശ്രദ്ധയോടെ വേണം തിമിര ശസ്ത്രക്രിയ ചെയ്ത ശേഷം കണ്ണിനെ സൂക്ഷിക്കാൻ. ഒരു അണുബാധയുമുണ്ടാകാതെ കൃത്യമായ രീതിയിൽ പരിചരണം നൽകേണ്ടത് ഏറെ പ്രധാനമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധകൾ എങ്ങനെ തടയാം എന്നതിനെക്കുറിച്ച് Dr Neha Sawant, Senior Consultant, Ophthalmology, Pristyn Care സംസാരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ചില മരുന്നുകൾ നിർത്തുക, ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ഉപവാസം, ശരിയായ ശുചിത്വം പാലിക്കൽ എന്നിവ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ അവയിൽ ഉൾപ്പെട്ടേക്കാം.