ഉറക്കത്തില്‍ ആരോ തന്റെ അടുത്തേക്ക് വരുന്നത് പോലെ അനുഭവപ്പെടുക. കണ്ണ് തുറക്കണം എന്നുണ്ടെങ്കിലും കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥ. അല്ലെങ്കില്‍, തന്റെ അടുത്ത് ആരോ കിടക്കുന്നത് പോലെ തോന്നുക. ഉറക്കത്തില്‍ നിന്നും എത്ര ശ്രമിച്ചിട്ടും കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥ. പിന്നീട് ഞെട്ടി എഴുന്നേല്‍ക്കേണ്ടി വരുന്നതെല്ലാം പലരും അനുഭവിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെങ്കിലും ഇത്തരം അനുഭവം പറഞ്ഞ് കേട്ടിട്ടുണ്ടാകും. ഇത്തരം പ്രതിഭാസം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്? ഇതിനെ മെഡിക്കല്‍ സയന്‍സ് വിളിക്കുന്ന പേര് എന്ത്? എന്തുകൊണ്ട് ഇത് വരുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരം നല്‍കുകയാണ് Dr Krishnan P R, Senior Consultant – Neurology, Fortis Hospital, Bannerghatta.