യോഗ ആരോഗ്യകരമായ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. അനാരോഗ്യത്തിന് തടയിടാന്‍ സാധിയ്ക്കുന്ന ഒന്ന് കൂടിയാണ് യോഗയെന്നത്. ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് അമിത വണ്ണം. പലരും ഇത് സൗന്ദര്യപ്രശ്നമായി മാത്രം കാണുമ്പോഴും ഇത് ആരോഗ്യത്തിന് ഗുരുതരമായി ദോഷം ചെയ്യുന്ന ഒന്നാണെന്നതാണ് വാസ്തവം. യോഗയില്‍ അമിത വണ്ണത്തിനും പരിഹാരം പറയുന്നുണ്ട്. ചില പ്രത്യേക യോഗാ പോസുകള്‍ പരീക്ഷിയ്ക്കുന്നത് അമിത വണ്ണത്തിന് പരിഹാരമാകും. ഇത്തരത്തിലെ ചില യോഗാ പോസുകളെക്കുറിച്ചറിയൂ.