പല തരത്തിലുള്ള തലവേദനകളുണ്ട്. ഓരോരുത്തര്‍ക്കും തലവേദന വരുന്നതിന് പിന്നില്‍ കാരണങ്ങള്‍ പലതും ആകാം. ചിലര്‍ക്ക് ആണെങ്കില്‍ തലവേദന വന്നാല്‍ പിന്നെ അന്നത്തെ ദിവസം മൊത്തത്തില്‍ പോയതിന് സമമാണ്. ചിലര്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരും. ചിലര്‍ക്കാണെങ്കില്‍ ഒരു വശം മാത്രം വേദനിക്കും. ചിലര്‍ക്ക് കണ്ണ് അടക്കം വേദന അനുഭവപ്പെടും. അങ്ങിനെ തലവേദനയും പലതരത്തിലാണ് ഓരോരുത്തര്‍ക്കും അനുഭവപ്പെടുക.















