ദുബായ് > തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ വരിക്കാരല്ലാത്തവരിൽ നിന്ന് പിഴ ചുമത്തുന്നതിനുള്ള സമയപരിധി ജൂലൈ 1 നിന്നും ഒക്ടോബർ 1 ലേക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MohRE) നീട്ടി.
പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ എമിറാത്തികളും പ്രവാസി ജീവനക്കാരും ഫ്രീ സോണുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും തൊഴിലില്ലായ്മ ഇൻഷുറൻസ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. മന്ത്രാലയം പറയുന്നതനുസരിച്ച് ജീവനക്കാർ നിർബന്ധമായും സ്കീമിൽ വരിക്കാരാകണം. അങ്ങനെ ചെയ്തില്ലെങ്കിൽ 400 ദിർഹം പിഴ ഈടാക്കും.
തൊഴിലില്ലായ്മ സാമ്പത്തിക സഹായം ലഭിക്കുന്നതിന് ജീവനക്കാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും അവരുടെ പ്രതിമാസ ശമ്പളത്തെ അടിസ്ഥാനമാക്കി ഇൻഷുറൻസ് പ്രീമിയം നൽകുകയും വേണം.















